എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/എന്റെ സ്കൂൾ ഒാർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്കൂൾ ഒാർമകൾ

അവസാന പിരിഡിൽ ക്ലാസ്സിലിരിക്കുകയാണ് ഞാൻ. ക്ലാസ് കേട്ട് ഒന്നും മനസ്സിലാവാതെ ടീച്ചറെ നോക്കി ഇരിക്കുകയാണ്. ടീച്ചർ അവസാനത്തെ സെന്റൻസ് പറയാനായപ്പഴേക്കും ലോങ്‌ബെൽ അടിച്ചിരുന്നു . അപ്പോഴാണ് പ്രിൻസിപ്പലിന്റെ അനൗൺസ്‌മെന്റ തുടങ്ങിയത് . "ഇപ്പോഴത്തെ വൈറസ് വ്യാപനത്തെ മുൻനിർത്തി ,ഗവണ്മെന്റ് സ്കൂളിന് ഇന്ന് മുതൽ അവധി പ്രഖ്യാപിച്ചിരിക്കുന്നു" . ഇത് പറഞ്ഞ് തീർന്നതും കാര്യം എന്തെന്നറിയാൻ വേണ്ടി എല്ലാവരും ടീച്ചറുടെ അടുത്തേക്ക് ഓടിപ്പോയി. "എന്താ ടീച്ചറെ പ്രിൻസിപ്പൽ പറഞ്ഞത്?". ടീച്ചർ കാര്യങ്ങൾ വിശദീകരിച്ചു."കുട്ടികളെ, അത് കൊറോണ എന്ന മാരകമായ രോഗം ലോകമെമ്പാടെ വ്യാപകമായികൊണ്ടിരിക്കുന്നു. അത് കൊണ്ട് നമ്മുടെ സ്കൂളിന് ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുന്നു. അപ്പൊ നാളെ മുതൽ ആരും സ്കൂളിലേക്ക് വരണ്ട ". ടീച്ചർ ഇത് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി .

ഒന്നാമത്തെ ആഴ്ച്ച സുഖകരമായെങ്കിലും രണ്ടാമത്തെ ആഴ്ച്ച ആയപ്പോഴേക്ക് ആ സന്തോഷമെല്ലാം പോയിത്തുടങ്ങിയിരുന്നു . അങ്ങനെ ഒരു ദിവസം വീട്ടിലെ ചെടി നനക്കുന്നതിനിടക്ക് ഞാൻ ആലോചിച്ചു . ഇപ്പൊ സ്കൂളിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! എങ്കിൽ കൂട്ടുകാരുമായി തല്ല് കൂടാമായിരുന്നു ... ആ ക്ലാസ് ആയിരുന്നു എനിക്ക് നല്ലത് . അവരോട് അടിപിടി കൂടുന്നത് ഒരു രസം തന്നെയാ..

പിന്നെ എനിക്ക് ബോറടിയുടെ ദിവസങ്ങളായിരുന്നു . ഒരു ദിവസം ഞാൻ വീടിന്റെ തൊട്ടടുത്ത പാർക്കിൽ ചെന്ന് ഓടിക്കളിക്കുന്നതിനിടയിൽ സ്കൂളിനെ കുറിച്ചും എന്റെ ക്ലാസ്സിനെ കുറിച്ചും വീണ്ടും ആലോചിച്ചു . ചിലപ്പോൾ എന്റെ കൂട്ടുകാരുടെ നമ്പർ ഇരിപ്പുണ്ടാകും . പക്ഷെ ഉമ്മ സമ്മതിക്കാതെ അത് തുറക്കാൻ പറ്റില്ല . എന്നാലും ഞാൻ കഷ്ടപ്പെട്ട് വാങ്ങിച്ചു . ചിലരുടെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു . ഒരാളുടെ നമ്പർ എടുത്ത് വിളിച്ചു . വിളിച്ചോണ്ടിരിക്കുമ്പോ കസ്റ്റമർ കെയറിൽ നിന്ന് മെസ്സേജ് വന്നു . There is a mistake with your number, please check your number . ഞാൻ വിഷമിച്ചു കിടന്നുറങ്ങി . ഞാൻ സ്വപ്നം കണ്ടത് സ്കൂളിലെ കാഴ്ചകളായിരുന്നു. ഞാൻ എഴുന്നേറ്റു . സ്കൂളിൽ പോകുന്ന സമയമായി . കുളിച്ച വന്നു . "മമ്മീ ബ്രേക്ഫാസ്റ്റ സ്കൂളിൽ പോകണ്ടേ" ഉമ്മ ഞെട്ടികൊണ്ട് പറഞ്ഞു "ഇന്ന് സ്കൂളില്ലെടി, നീയെന്താ സ്വപ്നം കാണാണോ?" ഇനിയും പോകാനുള്ള ആഗ്രഹമായി സ്കൂൾ സ്വപ്‌നങ്ങൾ കണ്ട കൊണ്ട് ഞാൻ എന്റെ ദിവസങ്ങൾ ഓരോന്നായി പൂർത്തിയാക്കി കൊണ്ടിരിക്കുന്നു.

ദിയ സിഎൻ
4എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ