പകൽ കിനാവിന്നും
പതിവുപോലെ
പുളിയിലക്കര
പുടവ ചൂറ്റി
പൊട്ടു തൊട്ടു,
വാലിട്ടു കണ്ണെഴുതി,
മുട്ടോളമെത്തും
മുടി, യഴകിൽ
മെടഞ്ഞതിൽ
മുല്ലപ്പൂ മാല ചൂടി,
മനസ്സിനെ ഏറെ
കടവത്തൂന്നു
തോണി യേറി
തുഴയുന്ന....
ഇതുവരെ കാണാത്ത
മഴവില്ലു തേടി......
മലർക്കാടു തേടി.....
മധുക്കൂടു തേടി......