എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • 2023 ജൂൺ 23ന് സ്കൂൾ സയൻസ് ക്ലബിന്റെ ഔദ്യോ ഗികമായ രൂപീകരണം നടന്നു.7A ക്ലാസ്സിലെ ജിയ കൺവീനറായും 6A ക്ലാസ്സിലെ ശ്രീഹരി ജോയിന്റ് കൺവീറായും തിരഞ്ഞെടുക്കപ്പെട്ടു.
  • ജൂലൈ 21 ചന്ദ്രദിനത്തിന്റെ ഭാഗമായി ഒരു മാതൃക വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങളും അതിനു പിന്നിലെ ശാസ്ത്രത്വങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ആവേശത്തോടെയാണ് കുട്ടികൾ പങ്കാളികളായത്.കൂടാതെ ചന്ദ്രദിനത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കി യ ചുമർപത്രങ്ങളുടെ പ്രദർശനവും ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി. "ചന്ദ്രനെത്തേടി "വീഡിയോ എല്ലാ കുട്ടികൾക്കും കാണാനുള്ള അവസരവും ഒരുക്കി.
  • സെപ്റ്റംബർ 16 ഓസോൺ ദിനത്തോട നുബന്ധിച്ചപോസ്റ്റർ നിർമാണവും അവയുടെ പ്രദർശനവും നടന്നു. ഒക്ടോബർ 19ന് സ്കൂൾ തല ശാസ്ത്രമേള നടന്നു. തുടർന്ന് സബ്ജില്ല ശാസ്ത്രമേളക്കുള്ള ഒരുക്കങ്ങളായിരുന്നു."ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ" എന്നതായിരുന്നു ഇത്തവണത്തെ RTP യ്ക്കായി തിരഞ്ഞെടുത്ത വിഷയം. ഇതിന്റെ ഭാഗമായി ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചറിയാൻ കുട്ടികൾക്കിടയിൽ സർവ്വേ നടത്തി. കൃതിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നതു കൊണ്ടു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കാൻ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
  • ഇത്തവണത്തെ താനൂർ സബ്ജില്ല ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു.
  • . ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരമൊരുക്കി. ചാന്ദ്രയാൻ 3 മായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി.കൂടാതെ മുഴുവൻകുട്ടികളെയും പങ്കാളികളാക്കികൊണ്ട് സ്കൂൾ തല സയൻസ് ഫെസ്റ്റും നടന്നു. താനൂർ BRC തല LENS ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും RAA പ്രൊജക്റ്റ്‌ അവതരണത്തിൽ രണ്ടാം സ്ഥാനവും നേടാൻ കുട്ടികൾക്ക് കഴിഞ്ഞു.