കൊറോണയെന്നൊരു വൈറസിനെ -
പ്രതിരോധിക്കാനായി നാം
കൈകൾ രണ്ടും സോപ്പിട്ട്
ശുചിയാക്കീടേണം.
പുറത്തിറങ്ങുമ്പോഴെല്ലാം
മാസ്ക് ധരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല മറയ്ക്കേണം.
യാത്രയ്ക്കായി പോകുമ്പോൾ
അകലം പാലിക്കേണം.
പേടി വേണ്ട നമ്മൾക്ക്
ജാഗ്രതയോടെ ഇരിക്കണം.