എ.യു.പി.സ്കൂൾ ചിറമംഗലം/എന്റെ ഗ്രാമം
ചിറമംഗലം
ചിറമംഗലം എന്നത് മലപ്പുറം ജില്ലയിലാണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൂരപുഴയുമാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് ചിറമംഗലം. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.ഒരു പബ്ലിക് ലൈബ്രറിയും ഉണ്ട്എ
യു പി എസ് ചിറമംഗലം
1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കലാകായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു പോരുന്നു. വിദ്യാലയത്തിന്റെ ആദ്യ മാനേജർ ശ്രീ കെ കൃഷ്ണപ്പണിക്കരും , ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ കെ കുട്ടികൃഷ്ണപ്പണിക്കരുമാണ്
ചിറമംഗലത് മന
പരപ്പനങ്ങാടി ഭരിച്ചിരുന്ന പരപ്പനങ്ങാടി രാജവംശത്തിന്റെ ഉപദേശകരായിരുന്ന ചിറമംഗലത്ത് മനക്കാർ ഈ ഒരു പ്രദേശത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേര് തന്നെയാണ് ഈയൊരു സ്ഥലത്തിനും ഉള്ളത് ചിറമംഗലം. സ്കൂളിനടുത്ത് ആയി ചിറമംഗലം മനയും അവരുടെ പ്രശസ്തമായ മനയും കാവും കുളവും ക്ഷേത്രവുമല്ല ഇപ്പോഴും നിലകൊള്ളുന്നു
പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- മുൻസിഫ് കോടതി
- എ ഇ ഒ ഓഫീസ്
- ഡി ഇ ഒ ഓഫീസ്
- ടൗൺ എൽ പി സ്കൂൾ