മറക്കില്ല ഞാനെൻ്റെ ബാല്യം
കുട്ടിക്കുറുമ്പിൻ്റെ കാലം
പന്തുകൾ തട്ടിക്കളിച്ചും
പഞ്ചാര തിന്നു രസിച്ചും
പുസ്തകം നെഞ്ചോട് ചേർത്തും
സ്ക്കൂളിലേക്കോടും കാലം
മാവായ മാവിലെ മാങ്ങകളൊക്കെയും
തെറ്റാലി വെച്ചു കൊഴിച്ച കാലം
തല്ലിക്കൊഴിച്ചൊരാ നെല്ലിക്കയൊക്കെയും
കല്ലുപ്പു കൂട്ടി കഴിച്ച കാലം
പ്ലാവിൻ്റെ കൊമ്പിലൊരു ഊഞ്ഞാലു കെട്ടീട്ടു
മാനത്തിലേക്കു കുതിച്ച കാലം
നിറമുള്ള ഓർമ്മയായിന്നും
മായാതെ നിൽക്കുന്നു ബാല്യം