എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മനുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
മനുവിന്റെ സ്വപ്നം

പറവൂർ എന്ന ഗ്രാമത്തിൽ ഒരു കൃഷിക്കാരനും അയാളുടെ കുടുംബവും ജീവിച്ചിരുന്നു. കൃഷികാരന്റെ ഇളയ മകൻ മനുവിന് വളരെ ഇഷ്ടമാണ് മുറ്റത്തെ മധുര മാങ്ങ കഴിക്കാൻ. ഇത് കൊണ്ട് തന്നെ മനു എന്നും നേരത്തെ എണിറ്റു ഓടുന്നത് മാവിന്റെ ചുവട്ടിലെക്കാണ് . കുറച്ചു ദിവസത്തിനു ശേഷം മനുവിന്റെ ശ്രദ്ധയിൽ പെടുന്നത്. മാവിന്റെ ചില്ലകളും ഇലകളു ഉണങ്ങാൻ തുടങ്ങിയത്. മനു വിഷമത്തോടെ അച്ഛന്റെ അടുത്തേക് ഓടി.
അച്ഛാ🦳.... (ഈ കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു). അപ്പോൾ അച്ഛൻ മനുവിന് പറഞ്ഞു കൊടുത്തു. മോനെ മാവ് ഉണങ്ങാൻ കാരണം നമ്മൾ മനുഷ്യൻ തന്നെയാണ്. നമ്മൾ കാരണം എങ്ങനെ ആണ് അച്ഛാ മരങ്ങൾക്ക് കേട് സംഭവിക്കുന്നത്.മനു ... മനുഷ്യൻ കാരണം മരങ്ങൾ മാത്രം അല്ല ഭൂമിയിൽ ഉള്ള എല്ലാത്തിനും മനുഷ്യൻ വിഷം ആക്കി കൊണ്ടിരിക്കുകയാണ്. വായു💨, ജലം, ഭൂമി എല്ലാം മനുഷ്യന്റെ പ്രവർത്തി കാരണം വിഷമായി കയിഞ്ഞിരിക്കുന്നു. ഇനി എത്രനാൾ ഭൂമി ഉണ്ടാകും എന്ന് അറിയില്ല മോനെ. ഇതിന് എന്താ അച്ഛാ നമുക്ക് ചെയ്യാൻ സാധിക്കുക??. ഭൂമിക്ക് കേടുവരുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കുക, മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക് പോലുള്ള ഉപകരണങ്ങൾ ഉപയോഗം കുറക്കുക, പുഴകൾ , കുളങ്ങൾ, മലകൾ എന്നിവ പോലുള്ള പ്രകൃതി ഭംഗിയെ നശിപ്പിക്കാതിരിക്കുക. ഇത് കേട്ട മനു അച്ഛന്റെ അടുത്ത് നിന്ന് ഓടി. മാവിന്റെ തായേ ചെന്ന് ഒരു മാമ്പഴവിത്ത് എടുത്ത് മനു ആ വിത്ത് നട്ടു. (നേരം 🌛സന്ധ്യയായി )
വിഷമത്തോടെ മനു വീട്ടിലെക്ക് പോയി. അന്ന് രാത്രി മനു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മനു നട്ട വിത്ത് മുളച്ചു ഒരു തൈ 🌱ആയി മാറി. തൈ മെല്ലെ തല ഉയർത്തി ചുറ്റും നോക്കി. ഒരു ഭീകരാ അന്തരീക്ഷം. മണ്ണും, ജലവും, വായും എല്ലാം വിഷം ആയിരിക്കുന്നല്ലോ ദൈവമേ!!. തൈ വിഷമത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചു.
ഈ സുന്ദര മായ ഭൂമിയെ ഇങ്ങനെ ആക്കിയ വരെ നീ ശിക്ഷിക്കേണമേ,,, പഴയത് പോലെ ഭൂമിയെ സുന്ദരവും മനോഹരവുമാക്കി മാറ്റണമേ.... എന്ന് തൈ പ്രാർത്ഥിച്ചു. ഇത് കേട്ട ദൈവം പ്രാർത്ഥനക്ക് ഉത്തരം നൽകി. നിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നു. ഈ അവസ്ഥയിൽ ആക്കിയവരെ ഞാൻ ശിക്ഷിക്കുക തന്നെ ചെയ്യും. ഉടനെ ദൈവം ഒരു മാറാരോഗം ഭൂമിയിലേക്ക് ഇറക്കി. ജനങ്ങൾ എല്ലാവരും രോഗം ബാധിച്ചു മരണത്തിലേക്ക് പോയികൊണ്ടിരുന്നു. എന്താണ് അസുഖം എന്ന് കണ്ടു പിടിക്കാൻ പോലും പറ്റാത്ത വിധം ആയിരുന്നു.
രോഗം പകർച്ച വ്യാധി ആയത് കൊണ്ട് തന്നെ. ആരും പുറത്തേക്ക് ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. രോഗം മാറുന്നത് വരെ ആരും പുറത്ത് ഇറങ്ങാൻ പാടില്ലന്ന് സർക്കാറും പ്രഖ്യാപിച്ചു. ഇത് കൊണ്ട് തന്നെ റോഡും, കടകളും അങ്ങാടികളും, ഫാക്ടറി കളും എല്ലാം ശൂന്യമായി.
അതുകൊണ്ട് തന്നെ വായുമലിനീകരണം, ജലമലിനീകരണം പോലുള്ള പ്രകൃതിക്ക് ദോഷം വരുന്ന പ്രവർത്തന മെല്ലാം കുറഞ്ഞത് കാരണം. ദൈവത്തോട് തൈ പ്രാർത്ഥിച്ചത്🤲🏻 പോലെ ഭൂമി സുന്ദരവും മനോഹരവുമായി മാറി. പെട്ടെന്നായിരുന്നു 👦🏻മനു ആ ശബ്ദം കേട്ടത്.
6 മണിയുടെ അലാറം അടിച്ചു. ദൈവമേ... സ്വപ്നം ആയിരുന്നോ. മനു ഓടിപ്പോയി 🏃🏻‍വേഗം ആ തൈക്ക് വെള്ളം ഒഴിച്ചു കൊടുത്തു. എന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ... 🤲🏻ഞങ്ങളെ ഇത്തരം പരീക്ഷണത്തെ തൊട്ട് കാത്ത്‌ രക്ഷിക്കണമേ
ഇനി ഞങ്ങൾ ഭൂമിക്ക് ദോഷമായ പ്രവർത്തികൾ ചെയ്യില്ല എന്ന് മനു ദൈവത്തോട്🤲🏻 പ്രാർത്ഥിച്ചു.
കൂട്ടുകാരേ... ഈ കഥയിൽ പറയുന്നതു പോലെ ഏതെങ്കിലും ഒരു 🌱തൈയുടെ പ്രാർത്ഥനയായിരിക്കും🤲🏻 നമ്മൾ ഇന്ന് അനുഭവിച്ചിരിക്കുന്ന കൊറോണ🦠 പോലുള്ള ഈ പരീക്ഷണം. അതുകൊണ്ട് മനു പ്രാർത്ഥിച്ചത് പോലെ.
ഇന്നുമുതൽ നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം.
ഭൂമിക്ക് ദോഷമായ ഒരു പ്രവൃത്തിയും ഞാൻ ചെയ്യില്ല എന്ന്.



ദിൽന
6 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ