എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തിരിച്ചടി

പ്രകൃതി എന്ന് പറയുന്നത് നമുക്ക് പ്രപഞ്ചം നൽകി യ ഒരു വലിയ ഔധാര്വമാണ്. ആ ഔധാര്വത്തെ പല വഴികളിലുമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.നമുക്ക് ഒരാളിൽ നിന്ന് വല്ല ദേഷ്യമോ സങ്കടമോ ഉണ്ടായാൽ ചിലരൊക്കെ അത് തിരിച്ചടിക്കും. അല്ലെങ്കിൽ മനസ്സിൽ ശപിക്കും.പ്രകൃതിക്കു മുണ്ട് ഓരോ സങ്കടങ്ങളും ദേഷ്യങ്ങളുമൊക്കെ.പ്രകൃതിക്കതെല്ലാം നൽകുന്നത് മനുഷ്യരായ നമ്മൾ തന്നെയാണ്. നാം ചെയ്യുന്ന ദുഷ്പ്രവർത്തനത്തിൻ്റെ തിരിച്ചടികളാണ് ഇന്ന് നമുക്ക് പ്രകൃതി നൽകുന്ന ഓരോ ദുരിതങ്ങളും.പ്രളയം ഒന്നല്ല രണ്ടെണ്ണം നാമനുഭവിച്ചു.ഇനിയും വരാം. കാരണക്കാർ നമ്മൾ തന്നെ.ഇപ്പോൾ ഇതാ ലോകം മുഴുവൻ വ്യാപിച്ച വൈറസ്- നാം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരിതം.നാം ഇ ല്ലാതാക്കിയ മരങ്ങൾ വരൾച്ചയും വറ്റിവരണ്ട പുഴകൾ പ്രളയവും ചപ്പുചവറുകളുടെ ദുർഗന്ധം നമുക്ക് പകർച്ച വ്യാധികളും നൽകിയില്ലേ.ഇനിയും വരാം. വരുന്ന ദുരിതങ്ങൾ നാം തന്നെ അനുഭവിക്കണം."താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" എന്ന പ്രയോഗം പല തവണ കേട്ടിട്ടുണ്ട്.ഇപ്പോൾ നമ്മൾ അത് അനുഭവിക്കുകയും ചെയ്യുന്നു.പ്രകൃതി നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും തിരിച്ചടി നൽകുന്നുണ്ടെന്ന് ഇപ്പോൾ നാം മനസ്സിലാക്കിയില്ലേ.ഇനിയെങ്കിലും നമുക്ക് പ്രകൃതിക്കനുകൂലമായി പ്രവർത്തിക്കാം."നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചടികൾ ഒരു പക്ഷേ,മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ മെച്ചപെടുത്തുന്നതിനുള്ള ഒരു പാഠമായി മാറിയേക്കാം."
പ്രകൃതിയെ സംരക്ഷിക്കൂ. ജീവൻ നില നിർത്തൂ....


ഫാത്തിമ ഷൈമ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം