എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ചിന്ത വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്ത വരുത്തിയ വിന

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു കുടുംബം ജീവിച്ചിരുന്നു. അവർ പാരമ്പര്യമായി കർഷക തൊഴിലാളികളായിരുന്നു ഒരുദിവസം അവരിലൊരാൾ തൊഴിൽ ചെയ്യാനുള്ള സാധനങ്ങൾ ഏർപ്പാടാക്കാൻ വേണ്ടി പുറത്തുപോയി. എല്ലാ സാധനങ്ങളും വാങ്ങി തിരിച്ചു വീട്ടിലേക്ക് നടന്നു ചെന്നു . വീട്ടിലെത്തിയ ശേഷം അയാൾ തന്റെ കൃഷിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. കൃഷി ചെയ്ത് വലിയ ഒരു കർഷകൻ ആകാനായിരുന്നു അദ്ദേഹത്തിന്റെ മോഹം അദ്ദേഹം പുതിയ കൃഷികളെ കുറിച്ച് ചിന്തിച്ചു. താൻ ചെയ്തതിൽ ഏറ്റവും നല്ല ഒരു കൃഷി ആയിരിക്കണം താൻ ഇനി ചെയ്യേണ്ടത്. എന്തുകൊണ്ട് തനിക്ക് മറ്റൊരു കൃഷിയെക്കുറിച്ച് ചിന്തിച്ചു കൂടാ? ഞാൻ എന്തൊരു വിഡ്ഢിയാണ്? ഇന്ന് ഞാൻ കൃഷിക്കു വേണ്ടി വാങ്ങിയ വിത്തുകൾ പഴയതു പോലെ തന്നെയുള്ള ചെറിയ വിളകളുടെ വിത്തുകളാണ് എനിക്ക് എന്തുകൊണ്ട് ഒരു വലിയ തോട്ടം നിർമ്മിച്ചു കൂടാ? പക്ഷേ എനിക്ക് അതിനു വേണ്ടി ഒരുപാട് സ്ഥലവും, വിലയും ഗുണവും കൂടുതലുള്ള വിത്തുകൾ ആവശ്യമാണല്ലോ? അതിനുള്ള കാശ് എന്റെ കയ്യിൽ ഇപ്പോൾ ഇല്ലല്ലോ? വളരെ കഷ്ടം.എനിക്കൊരു ബുദ്ധി തോന്നുന്നു ഭാര്യയുടെ സ്വർണാഭരണങ്ങൾക്ക് ചോദിക്കാം പക്ഷേ അവൾ തരുമോ? എന്തായാലും ചോദിച്ചു നോക്കാം. അങ്ങനെ രാമു തന്റെ ഭാര്യ ലക്ഷ്മിയോട് കാര്യം പറഞ്ഞു. വളരെ വിഷമത്തോടെ കൂടിയാണെങ്കിലും ലക്ഷ്മി അതിനു സമ്മതം മൂളി. അങ്ങനെ അടുത്ത ദിവസം തന്നെ അവൻ സ്വർണം വിറ്റ് കാശുണ്ടാക്കി. അങ്ങനെ അവൻ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ അവൻ ചിന്തിച്ചു. എന്തുകൊണ്ട് താൻ കൃഷി ചെയ്തു ജീവിക്കണം? സ്വർണം വിറ്റ കാശില്ലേ എനിക്കും കുടുംബത്തിനും ജീവിക്കാൻ? പിന്നെ എന്തിനു താൻ കൃഷി ചെയ്യണം? ആ കാശു തീർന്നാൽ വീണ്ടും കൃഷി ചെയ്താൽ പോരേ? രാമു ചിന്തിച്ചു. അങ്ങനെ അവൻ വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. വീട്ടിൽ ആദ്യം കൃഷിക്കുവേണ്ടി വാങ്ങിയിരുന്ന വിത്തുകളും സ്ഥലവും മറ്റും അവൻ തന്റെ സുഹൃത്തിന് വിറ്റു കാശുണ്ടാക്കി. ദിവസങ്ങൾ കഴിഞ്ഞു സ്വർണം വിറ്റു ലഭിച്ച കാശ് എല്ലാം തീർന്നു ഇപ്പോൾ അവരുടെ കയ്യിൽ കാശ് ഒന്നും തന്നെ ഇല്ലാതായി. മക്കൾക്ക് സ്കൂളിൽ പോകാൻ കാശില്ലാതെ ആയി എന്തിനധികം ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതായി. കഷ്ടം അങ്ങനെയിരുന്നപ്പോൾ ഒരു അപരിചിതൻ രാമുവിന്റെ അരികിലേക്ക് വന്നു. രാമുവിനെ മരിച്ചുപോയ അച്ഛന്റെ സുഹൃത്തായിരുന്നു അത്. രാമുവിനെ അച്ഛൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നു വാങ്ങിയ പൈസ തിരിച്ചടയ്ക്കണം എന്നു പറഞ്ഞായിരുന്നു വരവ്. അങ്ങനെ വീടും ചുറ്റുപാടും വിറ്റ് ആ പൈസ രാമു തിരിച്ചടയ്‌ക്കേണ്ടി വന്നു. അങ്ങനെ, അത്യാഗ്രഹിയായ രാമുവും അവന്റെ കുടുംബവും തെരുവിലേക്കിറങ്ങേണ്ടി വന്നു.


ആർദ്ര. എം എൽ
6 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ