എ.യു.പി.എസ് പന്നിക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ ആ വാർത്ത കേട്ടത്. “ നിങ്ങൾക്ക് നാളെ മുതൽ സ്കൂളില്ല”. കൊറോണ രോഗത്തെക്കുറിച്ച് ഞങ്ങൾ അപ്പോഴാണ് കേട്ടത്. ഏഴാം ക്ലാസ്സുകാരായ ഞങ്ങൾക്ക് സങ്കടവും നിരാശയും തോന്നി സെൻറ് ഓഫും പരിപാടികളുമായിരുന്നു മനസ്സ് നിറയെ. വീട്ടിൽ ഇരുന്നു മടുത്തു പിന്നാലെ വന്നു ലോക്ക്ഡൌൺ. ക്രമേണ അതുമായി പൊരുത്തപ്പെട്ടു. വീട്ടിലെ എല്ലാ അംഗങ്ങളും ഒന്നിച്ച് ഇരുന്ന് കഥ പറയാനും കളിക്കാനും ഒക്കെ തുടങ്ങി. പണ്ടത്തെ പല കളികളും പരിചയപ്പെടാൻ അവസരം ഉണ്ടായി. എല്ലാവരും കൃഷിയിലേക്ക് തിരിഞ്ഞു. ഓരോ വീട്ടിലും സ്വന്തമായി പച്ചക്കറി തോട്ടം ഒരുങ്ങി. മലയാളി മറന്നു തുടങ്ങിയ ശുചിത്വം വീണ്ടും നമ്മിലേക്ക് തിരിച്ചെത്തി. ഏറ്റവും അധികം സന്തോഷിപ്പിച്ചത് പ്രകൃതിക്ക് ഉണ്ടായ മാറ്റമാണ്. മലിനീകരണത്തിൽ നിന്ന് മുക്തയായി സുന്ദരിയായ പ്രകൃതി. ജനങ്ങളുടെ സുരക്ഷയും ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാ സഹായവും ചെയ്ത് നമ്മോടൊപ്പം നിൽക്കുന്ന സർക്കാർ. ഡോക്ടർമാരുടെയും പോലീസുകാരുടെയും സന്നദ്ധ പ്രവർത്തകരുടേയും സേവനം. സർക്കാർ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന ജനങ്ങൾ. എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ഒറ്റകെട്ടായി നിന്നാൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ നമുക്ക് കഴിയും. നാം കൊറോണയെ ധീരമായി നേരിടും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം