എ.യു.പി.എസ് നെട്ടിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്‍മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.

സാധാരണക്കാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ പ്രവർത്തിക്കുന്നു. കലാകായിക പ്രവർത്തി പരിചയ മേഖലകളിലും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിലാണ് .സ്കൂളിൽ എൽകെജി യുകെജി സെക്ഷനുകൾ പ്രവർത്തിക്കുന്നു.

ഇപ്പോൾ 1074 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ 43 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഒരു കമ്പ്യൂട്ടർ അധ്യാപികയും രണ്ട് പ്രീ പ്രൈമറി അധ്യാപികമാരും ഒരു ആയയും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ പി ആർ ടീച്ചറുടെയും മാനേജരായ ശ്രീമതി ഇന്ദിരാഭായിയുടെയും പിടിഎയുടെയും സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്