എന്റെ ഗ്രാമം

നെട്ടിക്കുളം

 
എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.2019 ലെ പ്രളയത്തിൽ വലിയ നാശ  നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് .മുണ്ടേരി മേപ്പാടി മലയോര ഹൈവേ വേണമെന്ന് ആവശ്യം ഇവിടുത്തെ നാട്ടുകാർക്കിടയിൽ കൂടുതൽ ശക്തമാകുന്നു. പാതയുടെ സർവ്വേ നടപടികൾ വർഷങ്ങൾ മുമ്പ് പൂർത്തിയായെങ്കിലും മലയോര നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരിൽനിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടിവരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വർഷങ്ങളായി സ്വപ്നം കാണുന്നത്.മലപ്പുറം ജില്ലക്കാർ പ്രധാനമായും വയനാട് മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങൾ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാൽ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്. വയനാട്ടിലേക്ക് പ്രവേശിക്കാൻ മലപ്പുറം ജില്ലയിൽ നിന്ന് ഈ രണ്ടു ചുരങ്ങൾ അല്ലാതെ മറ്റു ബദൽ മാർഗ്ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവർഷം ശക്തമായാൽ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും കൊണ്ടുവരും.അത് കൊണ്ട് ഓരോ കാലാവർഷത്തിനും മുൻപേ പ്രദേശവാസ്സികൾ ബദൽ പാത എന്നാ ആവശ്യം ശക്തമായി ഉയർത്തുന്നു .

പൊതു സ്ഥാപനങ്ങൾ

  • പി  എച്ച് സി നെട്ടിക്കുളം
  • കേരള ഗ്രാമീണ ബാങ്ക്
  • എസ്  ബി ഐ നെട്ടിക്കുളം

പ്രമുഖ വ്യക്തികൾ

എം. സ്വരാജ്

മലപ്പുറത്തെ ഭൂദാൻ കോളനിയിലെ സുമാ നിവാസിലെ പി.എൻ.മുരളീധരനാണ് അച്ഛൻ. 2004 ൽ കേരള യൂണിവേർസിറ്റിയിൽ നിന്ന് എൽ.എൽ.ബിയും. 2007ൽ അണ്ണാമലൈ യൂണിവേർസിറ്റിയിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി.കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്. സി.പി.ഐ.(എം.) പാർട്ടി സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറ നിയഭസഭമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. പ്രധാന എതിരാളി കോൺഗ്രസിലെ കെ. ബാബു ആയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമിശാസ്ത്രം

 
ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും

ആളുകൾ സഹകരിച്ചും ഐക്യത്തോടെയും ജീവിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നിലമ്പൂർ കോവിലകത്തിന്റെ

ഭാഗമായിരുന്നു ഈ പ്രദേശം. പാലുണ്ടക്കും മുണ്ടേരിക്കും ഇടയിലാണ് ഞെട്ടിക്കുളം സ്ഥിതിചെയ്യുന്നത്.

നിലമ്പൂർ താലൂക്കിലെ പാലുണ്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കേരളത്തിലെ വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ

നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്.

പൊതൂസ്ഫാപനങ്ങൾ

 
സ്കൂൾ‍‍
  • ആശുപത്രി
  • സ്കൂളുകൾ
  • പോലീസ്റ്റേഷൻ
  • ഫോറസ്റ്റ് സ്റ്റേഷൻ.

ആരാധനാലയങ്ങൾ

 
ക്ഷേത്രം‍‍
  • മസ്ചിദ്
  • പള്ളി
  • ക്ഷേത്ര്ം

വിദ്യഭ്യാസ സ്ഥാപനങ്ങൾ

 
നിലത്തെഴുത്ത്‍
  • C.H.S.Sപോത്ത്കല്ല്
  • G.H.S.S.മുണ്ടേരി
  • നിലത്തെഴുത്ത്

പ്രമുഖവ്യക്തികൾ

  • M.സ്വരാജ്. M P