പുഴ പാടും പാട്ടിൻ
മധുര ഗാനമിന്നെവിടേ
കണ്ണുനീർ തുള്ളിയായ്
പൊഴിക്കും
സ്വരംമാത്രമിന്നു കേൾക്കുന്നൂ.
സുന്ദര നിമിഷത്തിൻ നാളുകൾ
ഇന്നു നാം ദ്രോഹത്തിൻ ശേഷിപ്പായി
ചിരിക്കും പുഴഇന്നു കരഞ്ഞ്
കണ്ണീർ കൂടാരമായ് തീർന്നു.
ഓർക്കാൻ സുന്ദര സ്വപ്നങ്ങളില്ലാതെ
നിശ്ചലമായ് തീർന്നു.
കരയും പുഴ ഇന്ന് പറയുന്നു
കാടും മേടും താണ്ടി താണ്ടി
കളകളമൊഴുകിപിച്ചവെച്ചഞാൻ
കുറു ജീവൻ്റെ തണലായിരുന്ന ഞാൻ
ഇന്നു വെറുമൊരു ചവറ്റുകുട്ടയായ് തീർന്നു.
പ്രകൃതീ ദേവി കനിഞ്ഞനുഗ്രഹിച്ചതെല്ലാം
വെറുമൊരു പാഴ്ജീവനായ്
മാഞ്ഞ് തീർന്നു.