അമ്മ പുലർകാലെ മുറ്റം അടിക്കവെ
ഇടയിൽ തടഞ്ഞു കുഞ്ഞുവോതി
ഇനിയെന്നും പുരയിടം വൃത്തിയാക്കാൻ
അമ്മക്കു തുണയായി ഞാനുമുണ്ട്.
കുഞ്ഞിന് പൊന്നുമ്മ നൽകവേ
മുറ്റത്തെ പൂങ്കോഴി മെല്ലെയോതി
കുഞ്ഞേ നീ അറിയുമോ ഏഴരവെളുപ്പിന്
തൊടികൾ ഞാനല്ലോ വൃത്തിയാപ്പു
ഇടയിൽ കാക്കമ്മ മെല്ലെയോതി
ഞാനാണ് വൃത്തിയിൽ മുമ്പനെന്ന്
ഒക്കത്തിരിന്നിട്ട് ഞാനുമോതി
നിന്നുടെ കൂട്ടായി ഞാനുമുണ്ട്
ഓർക്കുക ഓർക്കുക നാമെന്നും
പാരിനു കൂട്ടായ് നാം വേണം
ഓർക്കുക ഓർക്കുക നാമെന്നും
പാരിനെ കാക്കാൻ നാം വേണം