വികൃതമായ പ്രകൃതിയെ
സുകൃതയായ് വളർത്തിടാം
തൊടി നിറച്ച് ചെടികൾ വെച്ച്
മണ്ണിനെ കുതർത്തിടാം...
ജലമേറെ പാഴാക്കിടാതെ
കൃഷിയിറക്കി വളർത്തിടാം
സുഗന്ധമുള്ള പൂക്കളാലെ
ദൃശ്യഭംഗി വാർത്തിടാം...
നോക്കിടാം ശ്രദ്ധയോടെ
സ്‌നേഹമോടെ പോറ്റിടാം
മാറ്റിടാമീ ഭൂമിയെ
സൗരഭ്യ സ്വർഗ്ഗമാക്കിടാം...!!