എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
പണ്ട് പണ്ട് നടന്ന കഥയല്ല ഇത് ഇന്ന് ലോകത്തു നടക്കുന്നതാണ്. ഹനി അവളൊരു കുസൃതിക്കുട്ടിയാണ്. കുസൃതി കൊണ്ടും അവളുടെ അഴകു കൊണ്ടും ഉമ്മാക്കും ബാപ്പക്കും മാത്രമായിരുന്നില്ല അവളെ ഇഷ്ടം. എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു. കളിക്കാനായി പോകുന്ന അയൽപക്കത്തെ വീട്ടുകാർക്കും മിഠായി വാങ്ങാൻ പോകുന്ന കടയിലെ കടക്കാർക്കുമെല്ലാം കണ്ണിലുണ്ണിയായിരുന്നു അവൾ. അവളെ ഈ വിധം വളർത്തിയത് അവളുടെ ഉമ്മയും ബാപ്പയുമായിരുന്നു. അങ്ങനെ അവർ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ്, വാർത്തയിലും പത്രത്തിലും കൊറൊണ അഥവാ കോവിഡ്- 19 സ്ഥാനം പിടിച്ചത്. ഏതൊരാളെയും ഭയപ്പെടുത്തുന്നതായിരുന്നു ആ പേരും അതിനോടനുബന്ധിച്ചുള്ള വാർത്തകളും. അങ്ങനെ ഒരു ദിവസമാണ് ഹിന ഈ വാർത്ത കണ്ടത്, 20 സെക്കന്റ് സോപ്പിട്ട് കഴുകിയാൽ കൊറൊണയുടെ അണുക്കൾ കൈയ്യിൽ നിന്ന് പോകും. ഇത് കണ്ട അവൾ അപ്പോൾ തന്നെ അടുക്കളയിലേക്ക് ഓടി. അവിടെ അവളുടെ ഉമ്മ സോപ്പ് കൊണ്ട് പത്രം കഴുകുകയായിരുന്നു. സദാ സമയവും അടുക്കളയിൽ അവളുടെ ഉമ്മ ' ഉണ്ടാവും. മിക്കപ്പോഴും പാത്രകഴുകുകയായിരിക്കും അവൾ അവളുടെ ഉമ്മയുടെ അടുത്തേക്ക് പോയി പറഞ്ഞു:'ഉമ്മാ, ഉമ്മാക്ക് കൊറൊണ ഉണ്ടാവൂലലെ ഹി..... ഹി....' അവളുടെ ആ ചിരിയും പറച്ചിലും കേട്ട് ഉമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു:'അതെന്താ അങ്ങനെ?'ഹനി പറഞ്ഞു:' ഉമ്മച്ചി 20 സെക്കന്റ് മാത്രമല്ല, അലക്കുമ്പോയും പാത്രം കഴുകുമ്പോയുമെല്ലാം സോപ്പ് ഉപയോഗിച്ച് കൈ കഴുകാറില്ലേ.....?' അതു കേട്ട് ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു:' ഉം.....' എന്നിട്ട് ഹനിക്ക് ഒരു ഉമ്മയും കൊടുത്തു.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ