മാന്നനൂർ

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഭാരതപുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ്

മാന്നനൂർ.school image

ഒരു കാലത്തു ഇരുട്ടിലാണ്ടിരുന്ന മാന്നന്നൂർ ഗ്രാമത്തിൽ " അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഒരു വിദ്യാലയം പിറവിയെടുക്കുന്നത്  ഏകദേശം  പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണത്രെ. അന്നത്തെ അറിയപ്പെടുന്ന ഒരു സാമുദായിക പ്രവർത്തകനായിരിന്ന രാമൻകണ്ടത്ത് മാധവൻ നായരുടെ സ്വപനം പൂ വിരിഞ്ഞതാണ് എം .വി .ആർ  സ്കൂൾ എന്ന് പേരിട്ടിരുന്ന രാമവിലാസം പ്രൈമറി സ്കൂൾ എന്ന് പറയപ്പെടുന്നു. മാന്നന്നൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള രാമൻകണ്ടത്ത് കുടുംബത്തിന്റെ "പാണ്ഡ്യാല "എന്ന വളപ്പിലാണ് ജനനം. ശ്രീമാൻ ടി .പി .കൃഷ്ണൻ നായർ ഇതിന്റെ ആദ്യത്തെ പ്രധാന അധ്യാപകനായിരുന്നു. അങ്ങനെ സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് വീട്ടുവളപ്പിൽ നിന്ന് വെള്ളിയാട്ടിൽ അവണ്ണീരി തൊടിയിലേക്കു പറിച്ചു മാറ്റപ്പെട്ടു. പ്രൗഢ ഗംഭീരവും സകല സൗകര്യങ്ങളും ആ രാമവിലാസം സ്കൂൾ 1950 ഏപ്രിൽ 30 ന് സ്ഥാപകന്റെ മരണാന്തരം നാമാവശേഷമായിപ്പോയി. ആ അണഞ്ഞ ദീപം ശ്രീമാൻ എം .പി .അച്യുതൻ പിഷാരടി മാസ്റ്റർ ഇന്ന് കാണുന്ന കുന്നിന്റെ മുകളിൽ 1950  ജൂണിൽ വീണ്ടും തിരി തെളിയിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലo വിദ്യാഭ്യാസ ഉപജില്ലയിൽ വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം  വാർഡിൽ മാനന്നുർ റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു..