എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
മലിനീകരണം

മനുഷ്യനും പരിസ്ഥിതിയും ഒരുപോലെ ദോഷം വരുത്തി വെക്കുന്ന അപകടകരമായ വസ്തുക്കൾ തള്ളുമ്പോൾ ഉണ്ടാകുന്നതാണ് മലിനീകരണം. ഇന്ന് മനുഷ്യൻ പ്രധാനമായും നേരിടുന്ന വെല്ലുവിളിയാണ് പരിസ്ഥിതിമലിനീകരണം. മലിനീകരണം പലതരത്തിലുണ്ട് . അതിൽ ശബ്ദമലിനീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റേയോ യന്ത്രസാമഗ്രികളുടേയോ പ്രവർത്തനംമൂലം സൃഷ്ടിക്കപ്പെടുകയും മറ്റു ജീവികളുടെ സ്വൈരജീവിതം തെറ്റിക്കുകയും ചെയ്യുന്ന അമിതവും അസഹ്യവും ആയ ശബ്ദമാണ് ശബ്ദമലിനീകരണം. ജലമലിനീകരണം എന്നുപറഞ്ഞാൽ ഭൂഗർഭജല സ്രോതസ്സുകളായ കുളം, കായൽ, കടൽ, തടാകം, നദി തുടങ്ങിയ ജലാശയങ്ങൾ മനുഷ്യൻ മലിനമാക്കുകയാണ്. ഭക്ഷ്യധാന്യങ്ങൾ , തുണി എന്നിവ സംസ്കരിക്കുന്ന ഫാക്ടറികൾ, ചായം, തുണിത്തരം നിർമ്മിക്കുന്ന ഫാക്ടറികൾ തുടങ്ങിയവയാണ് മാലിന്യങ്ങൾ ഉണ്ടാക്കുന്നത്. കീടനാശിനികൾ രാസവസ്തുക്കൾ മുതലായവയാണ് ജലാശയങ്ങൾ മലിനമാക്കുന്നത് . പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് പറയുകയാണെങ്കിൽ ഭൂമി മലിനമാക്കുന്നതിൽ ഒന്നാമനാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക് മലിനീകരണം കൂടാൻ കാരണം പ്ലാസ്റ്റിക് ലളിതവും ഉപയോഗിക്കാൻ എളുപ്പവും ആയതുകൊണ്ടാണ്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഇല , തുണിസഞ്ചി, എന്നിവയിലേക്ക് മാറിയാലേ പൂർണ്ണമായും പ്ലാസ്റ്റിക്കിനെ നമുക്ക് നശിപ്പിക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.

ഹംന ഇ
4 C എ യു പി സ്‌കൂൾ മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം