കൊറോണ തന്നൊരു ജീവിതപാഠം ഭീകരമായൊരു പാഠം രാപ്പകലോട്ടം നിർത്തിയടങ്ങിയൊതുങ്ങിയിരിപ്പതു ലോകർ കണ്ടുപഠിച്ചൂ അമ്മതൻ രുചിയും അച്ഛൻ വിയർപ്പിൻ വിലയും അടുപ്പമില്ല അയൽക്കാരില്ല വൈറസ് വാർത്തകൾ മാത്രം സോപ്പ്,ഗ്ലൗസ്,മാസ്ക്,ഓൺലൈൻ ഗ്രൂപ്പാണിന്നെൻ കൂട്ട് ഭയന്ന ഞാനും ആസ്വദിപ്പൂ കുടുംബമെന്നൊരു ലോകം
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത