എ.യു.പി.എസ്. കല്ലടിക്കോട്/എന്റെ ഗ്രാമം
കല്ലടിക്കോട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. സമ്പന്നമായ ഒരു ഗതകാലചരിത്രവും പ്രൗഡവുമായ ഒരു സാംസ്‌കാരിക പാരമ്പര്യവും ഉള്ള നാടാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട് ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രാമണീയവുമാണ്. പാലക്കാട്ടിൽ നിന്നും വ്യത്യസ്തമായി അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനിയോജ്യമായ പ്രദേശമാണിത്. പാലക്കാടിന്റെ ചിറാപൂഞ്ചി എന്നാണ് കല്ലടിക്കോട് അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിലുള്ള ഒരു വനപ്രദേശമാണ് കല്ലടിക്കോട്. കനാലും തോടും അതിരിടുന്ന അതിമനോഹരമായ പ്രദേശമാണിത്.പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന കേരളത്തിലെ സഹ്യ പർവ്വതനിരകളുടെ ഭാഗമാണ് കല്ലടിക്കോടൻമല. അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനുയോജ്യമായ പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്നും 750 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇതിന്റെ പകുതി ഭാഗം നിത്യഹരിതവനമാണ്.കല്ലടിക്കോടൻ മലയുടെ മുൻ നിരയിൽ നിന്ന് ഉൽഭവിക്കുന്ന തുപ്പനാടുപുഴ കല്ലടിക്കോടൻ ഗ്രാമത്തിന് ഭംഗി ഉയർത്തുന്നു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മീൻ വല്ലം വെള്ളച്ചാട്ടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിനു കീഴിൽ ആരംഭിച്ച മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി.എൽ.പി.സ്കൂൾ കല്ലടിക്കോട്
- ഫാമിലി ഹെൽത്ത് സെന്റർ കല്ലടിക്കോട്
- കല്ലടിക്കോട് പോലീസ് സ്റ്റേഷൻ
- കല്ലടിക്കോട് പോസ്റ്റ് ഓഫീസ്
ചിത്രശാല
-
Kalladikode
ക്ഷേത്രങ്ങൾ
- തൂപ്പാനാട് സുബ്രഹ്മണ്യൻ ക്ഷേത്രം, കാട്ടുശ്ശേരി അയ്യപ്പ ക്ഷേത്രം
പള്ളികൾ
- മേരിമാതാ ചർച് കല്ലടിക്കോട്
- സെന്റ് തോമസ് ഒാർത്തേഡോക്സ് ചർച്ച്
മോസ്കു
- തുപ്പനാട് ജുമാ മസ്ജിദ്
- ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
- സലഫി മസ്ജിദ് കല്ലടിക്കോട്
സാംസ്കാരിക ആഘോഷങ്ങൾ
തുലാമാസത്തിലെ സന്തക ഷഷ്ടിയാണ് തുപ്പനാട് ക്ഷേത്രത്തിലെ പ്രധാന ആഘോഷം ആലഭാരങ്ങൾ ഇല്ലാതെ ഭക്തിയുടെ നിറവിൽ തുപ്പനാട് ഷഷ്ടിക്ക് ദൂരദേശത്തുനിന്നു പോലും ഭക്തന്മാർ വരാറുണ്ട്
കല്ലടിക്കോട് സ്ഥിതിചെയ്യുന്ന അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ താലപ്പൊലി വളരെ ശ്രദ്ധേയമാണ് ആന പഞ്ചവാദ്യം ശിങ്കാരമേളം തെയ്യം കോലങ്ങൾ പല്ലക്ക് എന്നിങ്ങനെ വിവിധ വേഷങ്ങൾ കാണപ്പെടുന്നു
തോമസികയുടെ ഓർമ്മയായി കൊണ്ടാടുന്ന പെരുന്നാൾ കല്ലടിക്കോട് ജനങ്ങളുടെ ഒരു ആഘോഷമാണ് ഈ പെരുന്നാളിൽ പ്രതിക്ഷണം ഉണ്ടാകും ഇതുപോലെ സെൻമേരിസ് ചർച്ചിലും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ നടത്തുന്നു
പണ്ടുകാലത്തെ കല്യാണത്തിന് തെങ്ങോല പലയോല എന്നിവ കൊണ്ടുള്ള പന്തൽ ആയിരുന്നു പെണ്ണിന്റെ വീട്ടിലെ വൈക്കോൽ കൂനയുടെയും തൊഴുത്തിലെ പശുവിന്റെ എണ്ണവും കളങ്ങളുടെ എണ്ണവും നോക്കിയാണ് കല്യാണം നടത്തുന്നത്…