കൊറോണ കവിത

രാപ്പകലില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളില്ല ഇന്നിവിടെ

തീവണ്ടിയില്ല, വിമാനമില്ല ഗതാഗത മാർഗ്ഗങ്ങളൊന്നുമില്ല.

എല്ലാം മരവിച്ച അവസ്ഥയിൽ-നാമിന്ന് പേടിച്ച് കഴിയേണ്ട സ്ഥിതി വിശേഷം
 ഇതിനെല്ലാം കാരണം ആരെന്ന് ചോദിച്ചാൽ ഉത്തരമാണ് കൊറോണ വൈറസ്.

വ്യവസായമിന്നില്ല, വ്യാപാരമിന്നില്ല

തൊഴിലിന്നു പോവാനും സാധ്യമല്ല

വീടിന്നു വെളിയിലിറങ്ങാനും

കഴിയില്ല എല്ലാത്തിനും മൂകസാക്ഷിയായ് നാം.


ഏതൊരു ആരാധനാലയങ്ങൾ പോലും ഈ ചെറു വൈറസിൻ പിടിയിലായി
 മരണവീടുകളിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമായധപതിച്ചു.

തൻ- പ്രിയപ്പെട്ടോരെ അവസാനമായൊന്നു കാണുവാൻ പോലും സാധ്യമല്ല
വിവാഹ ചടങ്ങുകളിലിന്നില്ല- ഉണ്ടെങ്കിൽ പോലുമാപ്പേരിന്നു ആളു മാത്രം.

അന്യദേശത്തു പോയവർക്കും പണിയില്ല

തിരിച്ചു നാട്ടിലെത്താൻ സാധ്യമല്ല

സർക്കാരിൻ സഹായത്താൽ നാട്ടിലെത്തുന്ന പ്രവാസികൾക്കൊ ക്വാറന്റീനിൽ വാസം.


ഒരു പാട് ജീവൻ അപഹരിച്ചിട്ടിന്ന് താണ്ഡവമാടുന്ന വൈറസിനെ നശിപ്പിക്കാനായുള്ളോരാശയം

നമ്മൾക്കു അതിവേഗം സാധ്യമാക്കീടവേണം.


നിപ്പയേയും പ്രളയത്തേയും അതിജീവിച്ചനാം ഈ വൈറസ് പിടിയിൽ
നിന്നതിജീവിക്കാൻ ഒന്നിടവിട്ടു കയ്യുകൾ സോപ്പിട്ട് വൃത്തിയായി കഴുകീടാൻ ശീലിച്ചിടാം.

ഇടയ്ക്കിടെ കണ്ണിലും മൂക്കിലും വായിലും കൈ കൊണ്ട് സ്പർശനം ഒഴിവാക്കീടാം

മുഖപടം ധരിച്ചും സുരക്ഷയെ മുൻനിർത്തി പുറത്തിറങ്ങാതെ കഴിയവേണം.


നമ്മൾക്കു കൂട്ടായി സർക്കാരും പോലീസും ആരോഗ്യ പ്രവർത്തകരുമുണ്ട് കൂടെ

ആശങ്കയും വേണ്ട ജാഗ്രതയും മതി പ്രതിരോധിക്കാം നാം അതിജീവിക്കാം.



 


വിഷ്ണുദാസ് പണിക്കർ
6 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത