എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/അഭിമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമുഖം

അഭിമുഖം

കുട്ടി: ഹേ കൊറോണേ, നിന്റെ കഥയെല്ലാം ഞാൻ അറിഞ്ഞു. എന്തിനു നീ ഞങ്ങളെ കഷ്ടപെടുത്താൻ വന്നു?

കൊറോണ : നിങ്ങൾ തന്നെ അല്ലേ എന്നെ വിളിച്ചുവരുത്തിയത്?

കുട്ടി: നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

കൊറോണ: നിങ്ങളുടെ ജീവിതരീതി ആണ് എന്റെ ജനനത്തിന് കാരണം. മൃഗങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന എന്നെ അവരിൽ നിന്നും നിങ്ങളിലേക്ക് പടർന്നത് ഇത് ഒന്ന് കൊണ്ട് മാത്രമാണ്.

കുട്ടി: ശെരി, പക്ഷേ നീ കാരണം എത്ര പേരാണ് മരിച്ചത്. ചെറിയ കുഞ്ഞുങ്ങൾ വരെ ഇതിൽ പെടും. ഇവരൊക്കെ എന്ത് തെറ്റാണു ചെയ്തത്. ഇത് മനസ്സിലാക്കി നിനക്ക് തിരിച്ചു പൊക്കൂടെ.

കൊറോണ: എല്ലാം ശെരിയാണ്. പക്ഷേ ഇതിൽ ഞാൻ നിസ്സഹായൻ ആണ്.

കുട്ടി: അപ്പൊ ഞങ്ങളെ മൊത്തം നീ ഇല്ലാതാക്കും എന്നാണോ ഉദ്ദേശിക്കുന്നത്.

കൊറോണ: എന്നെ പ്രതിരോധിക്കാനും തുരത്താനും നിങ്ങളെക്കൊണ്ട് സാധിക്കും. ഏതായാലും എന്നെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല ഇതുവരെ. പക്ഷേ എന്നെ തുരത്താൻ ഉള്ള വഴികൾ വേറെയും ഉണ്ടല്ലോ

കുട്ടി: ഹാ, ഞാനറിഞ്ഞു. സാമൂഹിക അകലം പാലിക്കുക പിന്നെ സോപ്പ്‌, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് കയ്യുകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇവയൊക്കെ അല്ലെ.


കൊറോണ: കൊള്ളാം. എന്നെ തുരത്തിയെ അടങ്ങൂ അല്ലേ.

കുട്ടി: ഞങ്ങൾക്ക് ആ പഴയ കളിയും ചിരിയും ഒക്കെ തിരിച്ച് വേണം അതിന് നീ പോവുക തന്നെ വേണം. അതിന് ഈ കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തേ മതിയാവൂ.

കൊറോണ: നമുക്ക് നോക്കാം

കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ.

Aradyha
1 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത