എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി നിർവഹിച്ചു. ബഹുമാനപ്പെട്ട വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ അധ്യക്ഷനും, ബഹുമാനപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കനകരാജൻ മുഖ്യാതിഥിയുമായി. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത, വാർഡ് മെമ്പർമാരായ ശ്രീ എ.പി പ്രസാദ്, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി പ്രമീള, ശ്രീമതി മഞ്ജിമ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ സർ, ഒറ്റപ്പാലം ബി.പി.സി. പ്രഭാകരൻ സർ, ഒറ്റപ്പാലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. Dr. ജയറാം സർ, സ്കൂൾ മാനേജർ ശ്രീമതി. ജയലക്ഷ്മി നന്ദ, മുൻ പ്രധാനാധ്യാപകൻ ശ്രീ വിനോദ കുമാരൻ മാഷ്, പി.ടി.എ. പ്രസിഡണ്ട് എസ്. സുജിത്ത്, മറ്റു പി.ടി.എ അംഗങ്ങൾ, റിട്ടയേർഡ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.


ദിനാചരണങ്ങൾ ആഘോഷിച്ചു.... ( ലോക പരിസ്ഥിതി ദിനം, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം, ലോക രക്തദാന ദിനം, വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം, )


2022 - 23 അധ്യായന വർഷത്തെ ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു.

പി.ടി.എ ജനറൽ ബോഡി യോഗം


വായനദിനം ആഘോഷിച്ചു.

മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാലയുടെ സഹകരണത്തോടെ സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. എഴുത്തുപെട്ടി ഉദ്ഘാടനം യുവകഥകൃത്ത്, തുഞ്ചൻ സ്മാരക എൻഡോവമെന്റ് ജേതാവ് ഡി. ശ്രീശാന്ത് നിർവഹിച്ചു.


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാല സെക്രട്ടറി രാധാകൃഷ്ണൻ നിർവഹിച്ചു.

3 കുട്ടികൾ LSS ഉം 2 കുട്ടികൾ USS നേടി.

സംസ്ഥാന തലത്തിൽ ഈ വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ....

ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഗാനം കുട്ടികൾ ആലപിച്ചു.

ലഹരിക്കെതിരെ

ഒന്നിച്ചു കൈകോർക്കാം  നല്ലൊരു തലമുറയ്ക്കായി...

ഉർദു ടാലന്റ് മീറ്റിൽ തിളക്കമാർന്ന വിജയം.


അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം.

ജൽജീവൻ മിഷൻ കുട്ടികൾക്കായി എക്സിബിഷൻ സംഘടിപ്പിച്ചു.

എക്സിബിഷൻ
ജൽജീവൻ മിഷൻ പ്രചാരണ ജാഥ


ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് മേളയിൽ  യു പി അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്, സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്.

യു.പി ഒന്നാം സ്ഥാനം


ഒറ്റപ്പാലം ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി

വിഭാഗങ്ങൾ.

എൽപി മിനി വിഭാഗത്തിൽ ഒന്നാം സ്ഥാനം, എൽപി കിഡ്ഡീസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം




സബ് ജൂനിയർ ഹൈജമ്പിൽ ശിഖ ടി.പി ഒന്നാം സ്ഥാനം നേടി.

പെൺകുട്ടികളുടെ യു.പി കിഡ്‍ഡിസ് ലോങ് ജമ്പിൽ രോഹിണി ടി. പി മൂന്നാം സ്ഥാനം നേടി.



ഈ വർഷം  സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്









പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച നടന്നു. രക്ഷിതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.




ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ് , ഉറുദുവിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, യു.പി അഗ്ഗ്രിഗേറ്റ് തേർഡ്.

സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്
ഉറുദു അഗ്ഗ്രിഗേറ്റ് ഫസ്റ്റ്
എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്
യു.പി അഗ്ഗ്രിഗേറ്റ് തേർഡ്


പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച 5 ഇനത്തിലും എ ഗ്രേഡ് നേടി. 3 ഇനത്തിൽ ഒന്നാം സ്ഥാനവും, ഒരിനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു .

പി. ടി. ബി. ബാലശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ 26 കുട്ടികൾ പങ്കെടുത്തു. ഹൃഷികേശ്‌. പി ജില്ലയിൽ മൂന്നാം സ്ഥാനം നേടി.


തളിര് സ്കോളർഷിപ്പിൽ കൃഷ്ണജ് കെ. പി ജില്ലാതല വിജയിയായി .


നുമാത്‍സ് പരീക്ഷയിൽ ജില്ലാ തലത്തിലേക്ക് ഹൃഷികേശ്‌ യോഗ്യത നേടി.


കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിമേളം പരിപാടി സംഘടിപ്പിച്ചു.


അഖില ഭാരത ശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതി സംസ്കൃത വിജ്ഞാന പഠനപീഠം സംസ്കൃതത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് പുരസ്‌കാരം നൽകി.

ഉറുദു ക്ലബ് കുട്ടികൾക്കുവേണ്ടി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചു.


ഉർദു ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം എച്ച്. എം T. കൃഷ്ണകുമാരി ടീച്ചർ നിർവഹിച്ചു.

വിദ്യാരംഗം ജില്ലാസർഗോത്സവത്തിൽ യു.പി പുസ്തകാസ്വാദനത്തിൽ ശ്രീലക്ഷ്മി .എം " എ ഗ്രേഡ് " നേടി.


പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠനയാത്ര നടത്തി .


ഒറ്റപ്പാലം സബ് ജില്ല ഉറുദു ക്ലബ് സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ മനിശ്ശേരി എ യു പി സ്കൂൾ ടീം.


സംസ്ഥാനതലത്തിൽ ഉർദു ടാലന്റ് മീറ്റിൽ കൃഷ്ണജ് കെ പി " എ ഗ്രേഡ് " കരസ്ഥമാക്കി.


ജൽമിഷൻ പഞ്ചായത്തു തലത്തിൽ നടത്തിയ മത്സരത്തിൽ 13 കുട്ടികൾ വിജയം കൈവരിച്ചു . മന്ത്രി എം. ബി  രാജേഷ് ഉപഹാരം നൽകി.

വിജയികൾ


ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒറ്റപ്പാലം ഉപജില്ല വാങ്മയം ഭാഷാ പ്രതിഭ എൽ.പി വിഭാഗത്തിൽ ഇഷ പി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.