പുതുമഴ പെയ്താൽ പാറിയെത്തും പാറ്റകൾ
മണ്ണിനടിയിൽ നിന്ന് ചിതൽക്കൂട്ടിൽ നിന്ന്
ഓടിയെത്തും പാറ്റകൾ
പാറ്റകൾ ഒരു കൂട്ടം പാറ്റകൾ.......
പൂത്തിരി പോലെ തോന്നും പാറ്റകൾ
വെളിച്ചമുള്ള സ്ഥലങ്ങൾ
തേടി വരും പാറ്റകൾ
ഇവയെ തിന്നാൻ ഓടി വരും പല്ലികളും തവളകളും
കുറച്ചു നേരം മാത്രം ആയുസ്സുള്ള പാറ്റകൾ
പാറ്റകൾ ഒരു കൂട്ടം പാറ്റകൾ ........
ചിറകു മാത്രം
ബാക്കിയാക്കി പോയ് മറയും പാറ്റകൾ...........