എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/ഒന്നിച്ചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പോരാടാം


കോവിഡ് 19 എന്ന മഹാമാരിക്കുമുന്നിൽ വികസിത രാജ്യങ്ങൾ പോലും അടിപതറുമ്പോൾ,
അത് നിയന്ത്രിക്കുന്നതിന് കേരളം നേടിയ വിജയം ലോകം ഏറെ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്.
രോഗത്തെ നിയന്ത്രിക്കുന്നതിന് അടച്ചുപൂട്ടൽ അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കുകയും,
ഒപ്പം അതിനോട് ബന്ധപ്പെട്ടിട്ടുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികളെ മുൻകൂട്ടിക്കണ്ട് ,
കേരളം ഒരു മാതൃകയായി ഉയർന്നു പ്രവർത്തിക്കുകയാണന്നു
അമേരിക്കയിലെ ബ്രൗൺ സർവ്വകലാശാലയിലെ സോഷ്യയോളജി വിഭാഗം
പ്രൊഫ പാട്രിക് ഹെലൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം.
ഉയർന്ന ജനസാന്ദ്രത, ഏറ്റവും കൂടുതൽ പ്രവാസികൾ, ലോക സമ്പത് വ്യവസ്ഥകളുമായി ആഴത്തിലുള്ള ബന്ധം
കേരളത്തെ അധീവ സാമൂഹ്യ വ്യാപന സാധ്യതയുള്ള പ്രദേശമായി വിലയിരുത്തപ്പെട്ടു.
എന്നാൽ ആശങ്കകളെ യൊക്കെ ആസ്ഥാനത്താക്കി,
കടുത്ത നിയന്ത്രണങ്ങളിലൂടേയും,
വ്യാപകമായ രോഗപരിശോധനകളിലൂടേയും
കോവിഡ് 19 നെ പിടിച്ചുകെട്ടാൻ കേരളത്തിനായി .
ഇപ്പോൾ കേരളത്തിലെ മരണനിരക്കും , ഉയർന്ന റിക്കവറി നിരക്കും,
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുമ്പോൾ
രാഷ്ട്രീയ ചിന്താഗതികൾ മാറ്റി വെച്ച് ഒറ്റ കെട്ടായി, ജാതിയോ, മതമോ നോക്കാതെ
ഒരുമയോടെ സമത്വത്തിൽ അധിഷ്ഠിതവും, അവകാശ ബോധവുമുള്ള സമൂഹവും ,
ആ സമൂഹത്തിന് ഭരണകൂടത്തിനോടുള്ള വിശ്വാസവുമാണ് വേണ്ടത്.
കോവിഡ് പ്രതിരോദ പ്രവർത്തനങ്ങളിൽ ഒന്നിച്ചു പോരാടി
ലോക വിജയത്തിൽ ഇടം നേടാൻ നമുക്കു കഴിയണം .

ഹിത മനോജ് എം
6 B എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം