കൊറോണ നീ അദൃശ്യനായ
മരണമാകുന്നു......
നീവിരിച്ച വലയിൽ
മനുഷ്യലക്ഷങ്ങൾ
ശ്വാസംകെട്ടി പിടയുന്നു..
ഈയാം പാറ്റകളേപ്പോലെ
മനുഷ്യലക്ഷങ്ങൾ
നിന്നിൽ ഹോമിക്കപ്പെട്ടിരിക്കുന്നു.......
ഏതന്യഗ്രഹ... ശത്രുവാണ്
നിന്നെയീ സ്വർഗ്ഗഭൂമിയിൽ
തൊടുത്തുവിട്ടത്..
നമുക്ക് നമ്മിലേക്ക് ചുരുങ്ങാം
സ്വയം രക്ഷിച്ച്
ലോകത്തെരക്ഷിക്കാം..