എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/അജ്ഞാത ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
അജ്ഞാത ശത്രു

ഒരു സ്കൂൾ ഉള്ള ദിവസമായിരുന്നു....
കളിച്ചും പഠിച്ചും നടക്കുന്ന സമയം.
ദിവസവും സ്കൂൾ അസ്സംബ്ലിയിൽ കോറോണയെ കുറിച്ച് പറയുമായിരുന്നു.
എന്താണന്നു മനസ്സിലായില്ല .....
എവിടയോ ഉള്ള എന്തോ ഒന്ന് .
അത്രയേ അറിയൂ....
നാളെ സ്കൂളിലേക്ക് വരണ്ടാന്നു ടീച്ചർ പറഞ്ഞു,
എന്താ കാര്യം
കൊറോണ നമ്മുടെ സ്കൂളിലും എത്തി എന്ന് മനസ്സിലായി.
ടീച്ചർ പറഞ്ഞു
അത് ഒരു വൈറസ് രോഗമാണ്
പടർന്നു പിടിക്കാതിരിക്കാൻ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം .
അപ്പോ വീട്ടിൽ കയറാൻ പേടിയുള്ള വൈറസ് ആണല്ലേ .....
അതിനെ കാണാൻ പറ്റില്ല .
നമ്മുടെ ശത്രുവാണ്
അജ്ഞാതൻ.
പുറത്തു പോയ അച്ഛൻ കൈ സോപ്പിട്ടുകഴുകുന്നു.
എന്തിനാ സോപ്പിടുന്നത്,
വൈറസ് വരില്ല ....
അപ്പോ സോപ്പിട്ടു നിറുത്താം അല്ലെ ?
എന്തായാലും വൈറസിനെ കാണാൻ പറ്റിയാൽ ചോദിക്കാർന്നു...
എന്തിനാ ഇവിടെയൊക്കെ വന്നേ എന്ന്
വെറുതെ സ്ക്കൂളും പോയി
വീട്ടിൽ ഇരുന്നു മതിയായി
ഇനി ഇങ്ങനെ ഒരു അവധിക്കാലം വേണ്ട....


 
4 എ
എ യു പി സ്കൂൾ മനിശ്ശീരി
സബ്ജില്ല : ഒറ്റപ്പാലം
സ്കൂൾ കോഡ് : 20259

ഹിഷ മനോജ് എം
4 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ