കോവിഡ്! ഇതൊരു
പഴത്തിന്റെ പേരാണോ?
കാണാൻ നല്ല ഭംഗി
പക്ഷെ, പിടിച്ചാൽ
മരിക്കുമത്രേ
പിന്നെങ്ങനെ കഴിക്കും!
അച്ഛനും അമ്മയും
ഇതുതന്നെ പറഞ്ഞു
ടി. വി. വെച്ചപ്പോൾ
അതിലെ മാമനും പറഞ്ഞു
എന്നാൽ അത്,
പിടിക്കാതിരുന്നൂടെ !
പിടിച്ചാലല്ലേ മരിക്കൂ.
എല്ലാരും പറയുന്നു
അത് ചൈനയിൽ നിന്നും
വന്നതാണെന്ന്.
എനിക്കൊരു പന്തുണ്ട്
നല്ല ഭംഗിയുള്ള
ലൈറ്റ് കത്തുന്ന പന്ത് ;
അതിനും പേരുണ്ടത്രേ ചൈനീസ് ബോൾ.
എന്ത് കളിപ്പാട്ടം വാങ്ങിയാലും
അച്ഛൻ പറയും
അത് ചൈനയാണെന്ന്.
ഇതും ചൈനയാണത്രെ!
"പേര് കോവിഡ്
പിടിച്ചാൽ കൊറോണ"
അത്ഭുതം തന്നെ!
ഈ മരമങ്ങ് വെട്ടിക്കൂടെ!
ഇതിന്റെ കൃഷി
നശിപ്പിച്ചൂടെ!
അതിനു മാത്രം
പറ്റില്ലത്രേ!!!!!!!