എന്നുടെ പേര് കോറോണയല്ലോ
മറ്റൊരു പേര് കോവിഡ് 19
ഞാൻ ജനിച്ചത് ചൈനയിലല്ലോ
ഞാനൊരു കുഞ്ഞു വൈറസ് ആണ്
എന്നാലും ഞാൻ ഭീകരനല്ലോ
എന്നെ പേടിച്ചൊരുപിടി ആൾക്കാർ
വീട്ടിൽ കുത്തിയിരിപ്പാണല്ലോ
ലോകം മുഴുവൻ വ്യാപിക്കുകിലും
കേരളം എന്നൊരു സംസ്ഥാനത്തിൽ
എനിക്ക് പടരാൻ കഴിയുന്നില്ല
ഒത്തൊരുമിച്ചു കേരളമാകെ
എന്നെ ചെറുത്ത് തോല്പിക്കുന്നു