ഓർമയിൽ ഇവിടെയൊരു പുഴയുണ്ടായിരുന്നു ..
പുഴയിൽ കളകളം ഒഴുക്കും ഉണ്ടായിരുന്നു മത്സ്യങ്ങളുണ്ടായിരുന്നു
അവ തൻ കളികൾ കാൺകേ ഉൾപുളകമായിരുന്നു
അക്കാഴ്ചയെന്നുമെൻ
ബലഹീനതയായിരുന്നു..
എൻ വിശപ്പകറ്റാൻ
അവക്കാകുമായിരുന്നു ..
പുഴയിലിന്നൊഴുക്കില്ല
പൂഴി വാരി നശിപ്പിച്ചവർ
പുഴയെയും കൊന്നു...
പുഴയോരം കാത്തിരിപ്പായ് ഞാനും...