എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം

സ്നേഹ നിധിയായ അധ്യാപകരും കൂടെപ്പിറപ്പുകളെ പോലെയുള്ള കൂട്ടുകാരും കളിയും ചിരിയും നിറഞ്ഞ ക്ലാസ്സ്‌റൂമും ആയിരുന്നു എന്റെ വിദ്യാലയത്തിലുള്ളത് അപ്രതീക്ഷിതമായ ജന്മദിനാഘോഷങ്ങളും ആർട്സ് സ്പോർട്സും ലൈ ബ്രറി പുസ്തകങ്ങളും ഒരിക്കലും മറക്കാൻ കഴിയാത്ത സ്കൂൾ ടൂറുമായിരുന്നു എന്റേത് . അതിനിടയിൽ വിരുന്നുകാരെ പോലെ വന്ന പരീക്ഷകൾ എന്നെ വല്ലാതെ ഭയപ്പെടുത്തി ക്ലാസ്സ്‌ തീരുന്ന ദിവസമടുക്കുമ്പോൾ എന്റെ വിദ്യാലയത്തിനോട് എനിക്ക് വല്ലാത്ത അടുപ്പംതോന്നി കൂട്ടുകാരുടെ ഓർമ്മക്കായി ചിലരൊക്കെ ഓട്ടോഗ്രാഫ് വാങ്ങി. അദ്ധ്യാപകരും കൂട്ടുകാരും എന്റെ ഓട്ടോഗ്രാഫിൽ എഴുതി ക്ലാസ്സ്‌ തീരുന്ന ദിവസത്തെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ എന്റെ മനസ്സിൽ പിരിയുകയല്ലേ എന്നോർത്ത് ഒരു വേദന ഉണ്ടായി..
അവസാന ബെല്ലും മുഴങ്ങി അടക്കിവെച്ച ഞങ്ങളുടെ കണ്ണുനീർപൊട്ടി ഒഴുകി ഒരിക്കൽ കൂടി ഈ വിദ്യാലയത്തിൽ പഠിക്കാൻ കഴിയില്ലല്ലോ എന്നോർത്ത്
ഉള്ളിലെ സങ്കടം ഒളിപ്പിച്ചുവെച്ച് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു പോകുന്നേരം നനഞ്ഞ കണ്ണുകളോടെ ഞാൻ എന്റെ കൂട്ടുകാരോട് ചോദിച്ചു എന്നാണ് ഇനി നമ്മൾ കാണുക....
പോകുമ്പോൾ ഞാൻ എന്റെ വിദ്യാലയത്തെ ഒന്ന്കൂടി തിരിഞ്ഞുനോക്കി . അത്രനാൾ കാണാത്ത ഒരു ഭംഗിയാണ് എന്റെ വിദ്യാലയത്തിന് എന്ന് എനിക്ക് തോന്നിയത്......

 

ഷബാന ഷെറിൻ ഇ. കെ
7 G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ