എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/എന്റെകഥ
എന്റെകഥ
ഹായ്, ഞാൻ കോവിഡ് 19. സ്നേഹമുള്ളവർ എന്നെ കൊറോണ എന്നും വിളിക്കും. എൻ്റെ നാട് ചൈനയാണ് .ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് എൻ്റെ ജനനം. ഞാൻ ലോകത്തിലെ സകലമാന രാജ്യങ്ങളിലും പോയി കഴിഞ്ഞു. എന്നെ തുരത്താൻ ലോകത്തിൽ ആർക്കും സാധിച്ചിട്ടില്ല. ഞാൻ പ്രശസ്തനായതു കൊണ്ട് ഇപ്പോൾ പത്രത്തിൻ്റെ എല്ലാ താളുകളിലും എനിക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. എന്നെ തുരത്താൻ പല ദേശീയ ശാസ്ത്രലാബുകളും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ഞാൻ അത്ര നിസ്സാരക്കാരനല്ല കേട്ടോ. എനിക്ക് ഒരാളെ കീഴ്പെടുത്താനുള്ള ശക്തിയുണ്ട്.കീഴ്പ്പെടുത്തി ഈ ലോകത്തു നിന്ന് ഇല്ലാതാക്കാനും സാധിക്കും. അതു കൊണ്ട് ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.
|