എ.യു.പി.എസ്. ആരിയഞ്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(എ.യു.പി.എസ്.അരിയഞ്ചിറ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് പാലക്കാട് ജില്ലയിലെ ഷൊർണൂർ മുൻസിപ്പാലിറ്റിയിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആരിയഞ്ചിറ യു.പി.സ്കൂൾ. കേരള ജനതയെ പ്രബുദ്ധരാക്കുന്നതിൽ ഏറെ പങ്കുവഹിച്ച ചരിത്രമാണ് ഇവിടുത്തെ ഓരോ വിദ്യാലയത്തിലും പറയാനുള്ളത് .സഹനത്തിൻ്റേയും സേവനത്തിൻ്റേയും ദീർഘവീക്ഷണത്തിൻ്റേയും കഥകൾ .ഈ ഗ്രാമീണ വിദ്യാലയത്തിനും പറയാനുണ്ട് ഒത്തിരി കാര്യങ്ങൾ.

1924 ലാണ് വിദ്യാലയം സ്ഥാപിതമായത് .കവളപ്പാറ സ്വരൂപത്തിൻ്റെ ഭാഗമായിരുന്നു അന്ന് ഈ പ്രദേശം..  ഭാരതപ്പുഴയുടെ ചേർന്നുകിടക്കുന്ന ഷൊർണൂരിൽ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി-നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതായിരുന്നു. പൊതുകാര്യ തല്പരനും സ്നേഹസമ്പന്നനും ആയിരുന്ന ശ്രീ ആരിയഞ്ചിറ നാരായണൻ എഴുത്തച്ഛൻ നിർധനരും വിദ്യാ ദാഹികളുമായ നാട്ടിലെ കുട്ടികൾക്കായി ഉമ്മറക്കോലായയിൽ തുടങ്ങിയ ഈ അക്ഷര ജ്യോതിസ് ഒരു ഗ്രാമമാകെ വെളിച്ചമേകി ഇന്നും നിലകൊള്ളുന്നു,

കേരളപ്പിറവിക്ക് മുമ്പ് മദിരാശി ഗവൺമെൻറ് ഭാഗമായിരുന്ന ഈ പ്രദേശത്ത്  വിദ്യാലയം തുടങ്ങാൻ അനുമതി വാങ്ങിയ ശേഷമാണ് ആണ് അദ്ദേഹം ട്രെയിനിങ്ങിന് പോകുന്നത്.  1928 ൽ അദ്ദേഹം അദ്ധ്യാപകനായി സേവനം തുടങ്ങി.1934ൽ വീട്ടുവളപ്പിൽ തന്നെ ലോവർ പ്രൈമറി എന്ന നിലയിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാള ക്യാമ്പ് ആയി പ്രവർത്തിച്ചിരുന്ന രണ്ട് കെട്ടിടം അടങ്ങുന്ന ഒന്നര ഏക്കർ സ്ഥലത്ത് അദ്ദേഹം വിദ്യാലയപ്രവർത്തനം തുടങ്ങി. അതാണ് ഇന്ന് നമ്മുടെ സ്കൂൾ നിലനിൽക്കുന്ന ഇടവും. 1948 ലോവർ എലിമെൻ്ററി സ്കൂളിനെ ഹയർ എലിമെൻ്ററി സ്കൂളാക്കി.ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠനം, 1951 മുതൽ 56 വരെ ESLC എന്ന പൊതു പരീക്ഷ സമ്പ്രദായം, കേരളപ്പിറവിക്ക് ശേഷം ESLC നിർത്തലാക്കിയപ്പോൾ  ഒന്നുമുതൽ മുതൽ ഏഴ് വരെയുള്ള ഉള്ള അപ്പർപ്രൈമറി വിദ്യാലയമായി മാറി . പ്രായാധിക്യം മൂലം  മകനായ ഡോക്ടർ രാമൻകുട്ടിയിലേയ്ക്ക് സ്കൂൾ കൈമാറ്റം ചെയ്യപ്പെട്ടപ്പോഴും പൈതൃകം  കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ധ്യാപകനായ ശ്രീ.ആരിയഞ്ചിറ ആനന്ദാണ് ഇന്ന് സ്കൂൾ മാനേജർ.

പ്രഗത്ഭരായ അദ്ധ്യാപകരുടെ സാരഥ്യം,സേവന സന്നദ്ധരായ നാട്ടുകാർ ,കർമ്മോത്സുകരായ വിദ്യാർത്ഥികൾ ,വളർച്ചയുടെ ഘട്ടങ്ങൾ ഓരോന്നും കടന്ന് ഡിജിറ്റൽ യുഗത്തിന് മുന്നിലും പകച്ചു നിൽക്കാതെ മുന്നേറുന്ന വിദ്യാലയം, മണ്ണറിഞ്ഞ് ... മനസ്സറിഞ്ഞ്.. തനിമയും ഗ്രാമീണതയും ഒട്ടും  നഷ്ടപ്പെടുത്താതെ ഇപ്പോഴും ജൈത്രയാത്ര തുടരുന്നു.4 കെട്ടിടങ്ങളിലായി

23 ക്ലാസ് മുറികളിൽ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠനം നടക്കുന്നു. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ,വിശാലമായ കളിസ്ഥലം,ശലഭോദ്യാനം ,ജൈവവൈവിധ്യ പാർക്ക്, നക്ഷത്ര വനം, ജൈവ പച്ചക്കറി കൃഷി, സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം ,വാഹനസൗകര്യം മികച്ച ഉച്ചഭക്ഷണം, പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലെ വിജയം , ഇവയെല്ലാം നാടിൻറെ സ്പന്ദനം അറിഞ്ഞ് നീങ്ങിയ പിടിഎ ,എസ് എസ് ജി, എംപിടിഎ,മാനേജ്മെൻറ് ,അദ്ധ്യാപകർ പൂർവ അദ്ധ്യാപകർ,അനദ്ധ്യാപകർപൂർ വ വിദ്യാർത്ഥികൾ ഇവരുടെകൂട്ടായ്മയുടെ വിജയമാണ്. ഞങ്ങളും കാലത്തിനൊപ്പം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം