എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/ ആതിരയുടെ സ്വപ്‌നങ്ങൾ..

Schoolwiki സംരംഭത്തിൽ നിന്ന്
ആതിരയുടെ സ്വപ്‌നങ്ങൾ..

ഏറെ സങ്കടത്തോടെയാണ് ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നത്. എന്തെല്ലാം മോഹങ്ങളാ യിരുന്നു എനിക്ക്.... പക്ഷെ ഒന്നും നടക്കില്ല.. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് അടുത്തകൊല്ലം ഈ സ്കൂളിൽ പഠിക്കാനും കഴിയില്ല. " കുട്ടികളെ നമ്മുടെ സ്കൂൾ ഇന്ന് പൂട്ടുകയാണ്. നമ്മുടെ രാജ്യത്തും നമ്മുടെ നാട്ടിലും കൊറോണ എന്ന വൈറസ് രോഗം പിടിപ്പെട്ടുതുടങ്ങി. രോഗം വ്യാപിക്കാതിരിക്കാൻ രാജ്യം മുഴുവൻ അടച്ചുപ്പൂട്ടുകയാണ്. ഇനി മുതൽ നിങ്ങൾക്ക് ക്ലാസും പഠനവും പരീക്ഷയും ഒന്നും ഈ വർഷം ഉണ്ടാവില്ല. നമ്മുടെ സ്കൂൾ വാർഷികവും ഇനി നടക്കില്ല. "അസ്സെംബ്ലിയിൽ ഇതെല്ലാം ഉണ്ണിമാഷ് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപ്പോയി. സ്കൂൾ വാർഷികത്തിനായി എത്രയെത്ര പാട്ടുകളും ഡാൻസുമാണ് പഠിച്ചത്.. എല്ലാം വെറുതെയായി. എല്ലാറ്റിനും മിടുക്കിയായ എനിക്ക് ഒരുപ്പാട് സമ്മാനങ്ങൾ കിട്ടുമായിരുന്നു, ഒക്കെ നഷ്ടായി. പാവം ഞാൻ.. എന്റെ സങ്കടം ആരോട് പറയും?? കൂട്ടുകാരോടൊപ്പം ഫോട്ടോ എടുക്കാനോ, യാത്ര പറയാനോ ഇനി പറ്റില്ല. എന്റെ സാറുമാരോട് യാത്ര പറയാനും കഴിഞ്ഞില്ല. കഷ്ടം... ദുഷ്ടനായ കൊറോണ വൈറസിനെ ആരെങ്കിലും വന്നു കൊല്ലട്ടെ. അവൾ പിറുപിറുത്ത് നടന്നു. ആതിര മൂകയായി വരുന്നത് കണ്ട അമ്മ അവളുടെ അടുത്തെത്തി. അവൾക്ക് അമ്മയോടും അമ്മക്ക് അവളോടും ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... എന്നും സ്നേഹത്തോടെ ആതിരകുട്ടിക്ക് കാപ്പി കൊടുക്കുന്ന മുത്തശ്ശിയും പലഹാരപൊതിയുമായെത്തുന്ന മുത്തശ്ശനും ഉമ്മറക്കോലായിലിരുന്ന് കരയുന്നതിന്റെ പൊരുൾ അവൾക്ക് ആദ്യം മനസ്സിലായില്ല. ഏതാനും മിനിറ്റുകൾക്കുള്ളിൽ ബന്ധുക്കളും അയൽക്കാരും വീട്ടിൽ ഓടിഎത്തി. പലരും മുറ്റത്തു നിന്ന് രഹസ്യസംഭാഷണം നടത്തുന്നു. കഷ്ടം... വീടിന്റെ നെടുംതത്തൂൺ ആയിരുന്നു കുട്ടപ്പൻ. കൊറോണ പിടിപ്പെട്ട് ഇന്നലെ ഇറ്റലിയിൽ വെച്ച് മരിച്ചൂത്രേ.. ഒരു കാരണവരുടെ സംസാരം അവൾ ശ്രദ്ധിച്ചു. തന്റെ എല്ലാമെല്ലാമായ കുട്ടപ്പമാമ കൊറോണ പിടിച്ചു മരിച്ചെന്ന് അറിഞ്ഞപ്പോൾ ആതിര തന്റെ സ്വപ്‌നങ്ങൾക്കെല്ലാം തീ കൊളുത്തി. തന്റെ സ്വപ്‌നങ്ങക്കും ഇഷ്ടങ്ങൾക്കുമപ്പുറം നാടിനും വീടിനും ഉണ്ടായ ആഘാതം അവൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ സ്കൂൾ വാർഷികത്തിന് താൻ സമ്മാനം വാങ്ങുന്നത് നേരിട്ട് കാണാനെത്തിയ പ്രിയപ്പെട്ട മാമ ഇനി ഓർമ്മ മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു.

അനഘ. എം
6 എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ