എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ ഹെലന്റെ വാക്സിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹെലന്റെ വാക്സിൻ
പതിവുപോലെ മേരി പുലർച്ചെ എഴുന്നേറ്റ് ജോലിയെല്ലാം ഒതുക്കി തന്റെ കൈക്കുഞ്ഞിനെയും കുളിപ്പിച്ച് അതിന് പാലും കൊടുത്ത് നല്ല സുന്ദരനാക്കി ഒരുക്കി കിടക്കയിൽ കിടത്തി . ഹെലൻ എന്നായിരുന്നു അവളുടെ കുഞ്ഞിന്റെ പേര് . മേരിക്ക് അത്ര വിദ്യാഭ്യാസം ഒന്നും ഇല്ലാത്തവളായിരുന്നു . അവളുടെ ഭർത്താവ് തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു . വീടിനോടും തന്റെ കുടുംബത്തിനോടും ഒരു തരത്തിലും അയാൾ സഹകരിച്ചിരുന്നില്ല. ഹെലൻ ജനിച്ചപ്പോൾ പോലും _അയാൾ വൈദ്യന്റെ അടുത്തോ_ ആശുപത്രിയിലോ കാണിച്ചിരുന്നില്ല. അയാൾ മറ്റുള്ളവരോട് ക്രൂരമായി പെരുമാറിയിരുന്നു. അതിനാൽ മേരിയുടെ കുടുംബക്കാർപോലും അവരെതിരിഞ്ഞു നോക്കിയില്ല. ദാരിദ്ര്യത്തിന്റെ മാറിലായിരുന്നു മേരിയുടെയുംകുഞ്ഞിന്റയും താമസം. എങ്കിലും തന്റെ പരിമിതികൾക്കിടയിലും   ചെറിയ കൃഷികളും, കുട്ട നെയ്തുവില്പനയും നടത്തിപോന്നിരുന്നു. ഹെലൻ ജനിച്ചപ്പോഴുള്ള വാക്സിൻ മേരിയുടെ ഭർത്താവായ ജോയിയുടെ പിടിവാശി കാരണം നൽകാൻ കഴിഞ്ഞില്ല. മേരിയുടെ ഉപദേശത്തിന്  വിലകല്പിക്കാത്ത ജോയി സ്വന്തം ശരീരം പോലും വൃത്തി ആയി സൂക്ഷിക്കില്ലായിരുന്നു. ജോയി നന്നായി പണിയെടുക്കും, പക്ഷെ പണിക്കൂലി മുഴുവനും ചീട്ട് കളിക്കാനും കള്ളുകുടിക്കാനുമായി ചിലവാക്കുക പതിവാണ്. മദ്യപാനമാണ് ജോയിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നു മനസിലാക്കിയ മേരി ജോയിക്ക് ജോലിയില്ലാതിരുന്ന ഒരു നാൾ വീട്ടിലേക്ക് വൈദ്യനെ വിളിപ്പിച്ചു. അതോടൊപ്പം തന്റെ കുഞ്ഞിന്റെ ശാരീരിക പ്രശ്നത്തിനുള്ള കാരണവും തിരക്കി. കുഞ്ഞിനെ നാട്ടിലുള്ള ഒരു ആശുപത്രിയിൽ കാണിക്കാനും, ജോയിയെ താനൊന്ന് ഉപദേശിക്കാമെന്നും വൈദ്യൻ പറഞ്ഞു. 
 തികച്ചും നിസ്സഹകരണ മനോഭാവിയായ ജോയി വൈദ്യരെ  മർദ്ദിക്കുകയാണ് ചെയ്തത്.നിസ്സഹയായ മേരി  അങ്ങനെ താൻ സ്വരൂപിച്ചു വച്ചിരുന്ന പണവുമെടുത്ത്കുഞ്ഞുമായി  ആശുപത്രിയിലേക്ക് പോയി. അവിടെ വച്ച് ഡോക്ടർ കുഞ്ഞിന്റെ രോഗവിവരം തിരക്കിയപ്പോൾ മേരിക്ക് നടന്നതെല്ലാം പറയേണ്ടിവന്നു. കുഞ്ഞിന് വാക്സിൻ നൽകിയിട്ടില്ല എന്നറിഞ്ഞ നല്ലവനായ ആ ഡോക്ടർ ചികിത്സാ ചിലവിനുള്ള പണം തന്റെ കീശയിൽ നിന്നും ചിലവാക്കി. 
                                             മേരിയുടെയും കുഞ്ഞിന്റെയും അവസ്ഥ മനസിലാക്കിയ ഡോക്ടർ പോലീസിന്റെ സഹായത്തോടെ ജോയിയെ തന്റെ ഔദോഗിക പരിധിയിലുള്ള ഒരു ഡീ-അഡിഷൻ സെന്ററിലേക്ക് മാറ്റി. കൃത്യമായ കൗൺസിലിംഗുകളിലൂടെ തന്റെ കുടുംബത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മോശാവസ്ഥ ജോയിയെ പറഞ്ഞു മനസിലാക്കി. മദ്യത്തോടുള്ള അയാളുടെ ആസക്തി ഒരുപാടു കുറഞ്ഞു വന്നു. തന്റെ ഉത്തരവാദിത്വമില്ലായ്മ മൂലം തന്റെഭാര്യയും കുഞ്ഞും അനുഭവിച്ച പ്രയാസങ്ങൾ അയാൾക്കു ബോധ്യപ്പെട്ടു. തനിക്ക് നല്ലൊരു ഭർത്താവും ഉത്തമനായ ഒരു പിതാവും ആയി ജീവിക്കണമെന്ന് ഡോക്ടറോട് ജോയി പറഞ്ഞു. തന്റെ ഭാര്യയുടെ ആത്മധൈര്യത്തിലും സഹനശക്തിയിലും ജോയിക്ക് അവളോട്‌ ബഹുമാനം തോന്നി. ഡോക്ടറുടെ മുൻപിൽവച്ചു അയാൾ തന്റെ ഭാര്യയുടെ കാലുകളിൽ കെട്ടിപ്പിടിച്ചു ഒരു കൊച്ചു കുട്ടിയെപ്പോലെ വാവിട്ടു കരഞ്ഞു. 
                                                   കുഞ്ഞിന്റെ വാക്സിൻ മുടങ്ങിയതാണ് തന്റെ മനസിനെ വളരെയധികം ഉലച്ചതെന്ന് ഡോക്ടർ പറഞ്ഞു. അതാണ് നിങ്ങളുടെ കുടുംബത്തോട് അടു പ്പം തോന്നിയതും .സന്തോഷക്കണ്ണീരിൽ നിൽക്കുന്ന മാതാപിതാക്കളെ നോക്കി,  ഹെലൻ ഡോക്ടറുടെ കൈയിലിരുന്നു പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. 
കൗസല്യ സുനിൽകുമാർ
8 D എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ