കോർക്കാം നമുക്ക് കൈ കോർക്കാം
കോവിഡിനെതിരെ കൈ കോർക്കാം
വീടിനുള്ളിൽ സുരക്ഷിതരായി
നന്മ ചെയ്യാം ലോകത്തിനായി
മാസ്കും, ഹാൻഡ് വാഷും പരിശീലിക്കാം
ശുചിത്വം എന്നും പാലിക്കാം
തമ്മിൽ അകലം കാത്തീടാം
നന്മ ചെയ്യാം ലോകത്തിനായി
ലോക്ക് ഡൌൺ കാലം തുടരുമ്പോൾ
പരിഭ്രമമല്ല ആവശ്യം
പട്ടിണി പാവങ്ങളെ ചേർത്ത് പിടിച്ചു
നന്മ ചെയ്യാം ലോകത്തിനായി
കാവലാകും ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കായി നിറഞ്ഞ നന്മകളും