എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ നാം മുൻപോട്ടോ?

Schoolwiki സംരംഭത്തിൽ നിന്ന്


  നാം മുൻപോട്ടോ?   


 ഇന്ന് നമ്മുടെ ലോകം  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19.ഞാൻ ദൃശ്യമാധ്യമങ്ങളിലൂടെയും ദിനപത്രങ്ങളിലൂടെയും മെയ്-1 വരെ നടന്ന കോവിഡ് രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി  ആറാം ക്ലാസിലെ ഗണിതത്തിൽ പഠിച്ച ശരാശരിയും ശതമാനവും ഉപയോഗിച്ച് അവതരിപ്പിക്കുന്ന ഒരു പഠനമാണിത്.
         ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ 3,308,901 ആയിക്കഴിഞ്ഞിരിക്കുന്നു.ഇതിൽ 234,133 പേരും മരിച്ചു കഴിഞ്ഞു.ലോകത്താകെയുള്ള കോവിഡ് രോഗികളിൽ 1,042,995 പേർ സുഖം പ്രാപിച്ചിട്ടുമുണ്ട്.അതായത് ആകെയുള്ള രോഗികളുടെ 31.52% പേർ രോഗമുക്തരാവുകയും 7.07% പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യമായ ഇന്ത്യയിലേക്ക് വരുമ്പോൾ ആകെ രോഗികളുടെ എണ്ണം 35,043-ഉം അതിൽ മരിച്ചവരുടെ എണ്ണം 1,154 ആണെന്നും നമ്മുക്ക് കാണാൻ സാധിക്കും.രാജ്യത്താകെയുള്ള കോവിഡ് രോഗികളിൽ 9,068 പേർക്ക് രോഗം ഭേദമായെന്ന് നമ്മുക്ക് കാണാൻ സാധിക്കും.ആകെ രോഗികളുടെ എണ്ണത്തിൻ്റെ 25.87% ആൾക്കാർക്കും രോഗം ഭേദമായിക്കഴിഞ്ഞു.ആകെ മരിച്ചവരുടെ എണ്ണത്തിന്റെ ശതമാനം എന്ന് പറയുന്നത് 3.29% ആണ്.ഇന്ത്യയിലെ ഒരോ ആഴ്ച്ചയിലും ഉണ്ടാകുന്ന രോഗവ്യാപനത്തിന്റെ ശരാശരി എടുക്കുകയാണെങ്കിൽ കഴിഞ്ഞ ഒരാഴ്ചയിലെ രോഗികളുടെ എണ്ണം 10,967 ആണ് .ഇതിന്റെ ശരാശരി 1566.71 ആണ്. അതിന് മുൻപുള്ള ആഴ്ചയിലെ കണക്കിലേക്ക് വരുമ്പോൾ രോഗികളുടെ എണ്ണം 9608 ആണ് .ഇതിന്റെ ശരാശരി 1372.57 ആയിരുന്നു.ഇതിന് മുൻപുള്ള ഒരാഴ്ചയിലെ കണക്കെടുക്കുമ്പോൾ രോഗികളുടെ എണ്ണം 6704-ഉം ശരാശരി 95‌7.71-മാണ്.ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ രാജ്യത്തിലെ രോഗികളുടെ എണ്ണവും അതിന്റെ ശരാശരിയും ഒരോ ആഴ്ച്ച കൂടുമ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.
         നമ്മുടെ സംസ്ഥാനമായ കേരളത്തിലേക്ക് വരുമ്പോൾ ഇവിടെയുള്ള ആകെ രോഗികളുടെ എണ്ണം 497 ആണ്.അതിൽ 383 പേർക്കും രോഗം ഭേദമായിക്കഴിഞ്ഞു.ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 4 ആണ്.അതായത് ആകെ രോഗികളുടെ എണ്ണത്തിന്റെ77.06% ആൾക്കാർക്കും രോഗം ഭേദമായിക്കഴിഞ്ഞു. മരിച്ചവരുടെ ശതമാനമെന്ന് പറയുന്നത് 0.80% മാത്രമാണ്. മേൽപ്പറഞ്ഞ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിൽ രോഗം ഭേദമാവുന്നവരുടെ നിരക്ക് ലോക ശരാശരിയേക്കാൾ കുറവാണ്.എന്നാൽ മരണനിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ നിരക്ക് 7.07 ശതമാനവും ഭാരതത്തിലേത് 3.29 ശതമാനമാണെന്നതും നമ്മുക്ക് ആശ്വാസത്തിന് ഇപ്പോഴും വക നൽകുന്നുണ്ട്.
         ഇനി നമ്മുടെ സംസ്ഥാത്തിലേക്ക് വരാം. കേരളത്തിലുള്ള 497 രോഗികളിൽ 383 പേരും സുഖം പ്രാപിച്ചിട്ടുണ്ട്.കേവലം 4 പേർ മരണത്തിന് കീഴടങ്ങിയത്.അതായത് രോഗം ഭേദമായവരുടെ നിരക്ക് 77.06%-വും മരണനിരക്ക് 0.80% മാത്രമാണെന്നതും കാണാവുന്നതാണ്. കേരളത്തിലെ പൊതുജനാരോഗ്യപ്രവർത്തനങ്ങളുടെ മെച്ചപ്പെട്ട അവസ്ഥയാണിത് വ്യക്തമാക്കുന്നത്.സർക്കാരും പൊതുജനങ്ങളും വളരെ സൂക്ഷ്മതയോടെ വൈറസ് വ്യാപനത്തെ തടഞ്ഞ് നിർത്തുവാൻ പരിശ്രമിച്ചതിന്റെ ഫലമായാണ് നമ്മുക്ക് പിടിച്ച് നിൽക്കുവാൻ സാധിക്കുന്നത്.വൈറസ് വ്യാപനം പൂർണമായും ഒഴിവാകുന്നതു വരെ നമ്മൾ ഈ ശ്രദ്ധയും കരുതലും തുടരേണ്ടതുണ്ട് അധികം വൈകാതെ ഈ മഹാമാരി നമ്മെ വിട്ടൊഴിയുമെന്ന് പ്രത്യാശിക്കാം.പഠന രംഗത്തും വിവരസാങ്കേതിക വിദ്യയിലും നമ്മുടെ കേരളം മുൻപിലാണ് എന്ന് തെളിയിച്ചതാണ്, ഈ കൊറോണ കാലത്ത് നമ്മുടെ കേരളം ആരോഗ്യ രംഗത്തും മുൻപിലാണെന്ന് തെളിയിച്ചു കഴിഞ്ഞു.ഇത്രയും കാര്യങ്ങളാണ് ഞാൻ ഈ പഠനത്തിലൂടെ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
പ്രണവ് എസ്
6 B എ ബി എച്ച് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം