എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/അറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
 അറിയിപ്പ്    
   പാത്രങ്ങളുമായി അമ്മ കലപില കൂട്ടുന്ന ശബ്ദം കേട്ടാണ് ഗംഗ ഉണർന്നത്.  തലേ ദിവസം സ്കൂളിൽ നിന്ന് വന്നതു   മുതൽ അവൾ ആകെ അസ്വസ്ഥയായിരുന്നു. ചേച്ചി ഗൗതമി എണീറ്റ് പഠിക്കുകയാണ്." ഓ ഈ ചേച്ചിക്ക് വേറെ ഒരു പണിയുമില്ല. ഭയങ്കര പഠിപ്പിസ്റ്റാണെന്ന് അമ്മയെയും അച്ഛനെയും കാണിക്കണം, അതിന് വേണ്ടിയാണ് ഈ പഠിത്തം." ഗംഗ ഇങ്ങനെ ഓർത്ത് കിടക്കുകയായിരുന്നു. "മോളേ ഗംഗേ....നീ എണീക്കുന്നില്ലേ"
 പിന്നെയും അമ്മയുടെ നീട്ടിയ വിളി കേട്ടു. പഠിക്കുന്നതോടൊപ്പം അമ്മയെ അടുക്കള ജോലിയിൽ അവൾ സഹായിക്കാറുണ്ട്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അവൾ, പാത്രം കഴുകാനും, പച്ചക്കറി അരിയാനും അവൾക്കാക്കും വിധം ശ്രമിക്കാറുണ്ട്."ഗംഗേ...എഴുന്നേറ്റില്ലേ"
അമ്മയുടെ വിളി കേട്ട് ഞെട്ടി എഴുന്നേറ്റു. എന്ത് പറഞ്ഞാണ് ഇന്ന് സ്കൂളിൽ പോകാതിരിക്കുക. അവൾ ആലോചിച്ചു."മോളേ വാൻ വരാൻ സമയമായി. നീ എന്തെടുക്കുവാ ?" വീണ്ടും അമ്മയുടെ വിളി.ഇനി കിടന്നാൽ രക്ഷയില്ല. അവൾ പതുക്കെ എണീറ്റ് അടുക്കളയിലേക്ക് പോയി. അമ്മ എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നു. അതിനിടയിൽ അമ്മ പേസ്റ്റും ബ്രഷും എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.പല്ല് തേയ്ക്കാൻ മടിച്ചു നിന്ന അവളോട് അമ്മ ചോദിച്ചു ." എന്ത് പറ്റി ഗംഗൂസേ "."ഞാനിന്ന് സ്കൂളിൽ പോകുന്നില്ല" - അവൾ പറഞ്ഞു.തലേ ദിവസം പ്യൂൺ മാമാൻ കൊണ്ടു വന്ന ഒരറിയിപ്പ് ലീന ടീച്ചർ വായിച്ചത് ഓർത്ത് ഞെട്ടി. "എന്താ സ്കൂളിൽ പോകാൻ മടി " അമ്മ ചോദിച്ചു.

"വയറുവേദനയാ" മോള് ചിണിങ്ങി ക്കൊണ്ട് പറഞ്ഞു ."എന്താ പെട്ടെന്നൊരു വയറു വേദന " അമ്മ ചോദിച്ചു. "എനിക്ക് ഇന്ന് പോകാൻ വയ്യമ്മേ"അവൾപറഞ്ഞു. ആരോടും കള്ളം പറയരുതെന്ന് അച്ഛൻ പറഞ്ഞിട്ടുള്ള കാര്യം പെട്ടെന്ന് ഗംഗ ഓർത്തു.അമ്മയെ സോപ്പിട്ടാൽ കാര്യം നടക്കും. എന്നവൾ ചിന്തിച്ചു.അമ്മയോട് സത്യം പറയാം . തന്റെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾക്ക് അമ്മ പരിഹാരം കാണാറുണ്ടെന്ന് അവൾക്കറിയാം. " അമ്മേ എനിക്കിന്ന് സ്കൂളിൽ പോകാൻ പേടിയാ.അമ്മ ഇന്നെന്നെ സ്കൂളിൽ വിടരുത് ' അമ്മ പെട്ടെന്ന് തിരിഞ്ഞ് നോക്കി. പുട്ടിന് മാവ് കുഴച്ചു കൊണ്ടിരുന്ന അമ്മ പെട്ടെന്നത് നിർത്തി കൈകഴുകി അവളുടെ അടുത്ത് മുട്ട് കുത്തി അവളെ ചേർത്ത് പിടിച്ച് ചോദിച്ചു. " എന്ത് പറ്റി എന്റെ മോൾക്ക് .മേൾക്ക് വിഷമമാണെങ്കിൽ പോകണ്ട, പക്ഷേ എന്താണ് കാര്യമെന്ന് പറയ് ""ഓ രക്ഷപ്പെട്ടു" അവൾക്ക് ആശ്വാസമായി.അവൾ അമ്മയോട് പറഞ്ഞു. "അമ്മേ ഇന്ന് സ്കൂളിൽ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വരും ". ഇന്ന് രണ്ടാം ക്ലാസ്സിലാണെന്നും, എല്ലാവരും ഉറപ്പായും വരണമെന്നു ടീച്ചർ പറഞ്ഞു ". ഇന്നലെ ഒന്നാം ക്ലാസ്സിലായിരുന്നു കുത്തിവയ്പ്പ്. കൂട്ടുകാരി വൃന്ദയുടെ കരച്ചിൽ അവളുടെ മനസ്സിൽ നിന്ന് മായുന്നില്ല. "എനിക്ക് കത്തിവയ്ക്കണ്ട എനിക്ക് പേടിയാ" ഗംഗയുടെ ഈ വാക്കുകൾ അമ്മയ്ക്ക് ആശ്വാസമേകി . "അതാണോ കാര്യം ?" അമ്മ മോളെ മടിയിലിരുത്തി പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. "മോൾക്ക് മൊബൈൽ കടയിലിരിക്കുന്ന വേണു മാമനെ അറിയില്ലെ" ഒരു കാൽ സ്വാധീനമില്ലാത്ത മാമൻ നടന്നു പോകുമ്പോൾ ആളുകൾ സഹതാപത്തോടെ പറയുന്നത് അവൾ ഓർത്തു ."വേണു ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂ ളിൽ പൾസ് പോളിയോ കുത്തിവയ്പ്പു ഉണ്ടായിരുന്നു.അന്ന് അവന് പോകാൻ കഴിഞ്ഞില്ല. അതിന്റെ പ്രധാന്യത്തെക്കുറിച്ച് മാമന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു".വേണുവിനെപ്പോലെ അംഗവൈകല്യമുള്ള ആളുകളെക്കുറിച്ച് അമ്മ ഗംഗയ്ക്ക് പറഞ്ഞു നൽകി. "നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും, മഹാ വ്യാധികളിൽ നിന്നും രക്ഷിക്കാനാണ് സ്കൂളുകളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നത്.ഇതെടുക്കാതിരുന്നാൽ നമുക്കും ഇതുപോലെ സംഭവിക്കാം." അമ്മയുടെ വാക്കുകൾ ഗംഗയുടെ മനസ്സിനെ തണുപ്പിച്ചു . അപ്പോഴാണ് വാനിന്റെ നീട്ടിയുള്ള ഹോണടി കേട്ടത്. അച്ഛന് പതിവ് കൊടുക്കാറുള്ള ഉമ്മയും കൊടുത്ത് അവൾ സ്കൂളിലേക്ക് തിരിച്ചു.

ഗൗരി ഗോപാൽ
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ