ഈ കോവിസ് കാലത്തിൽ
നമ്മൾ പ്രതിരോധിക്കുകിൽ
അകറ്റിടാം രോഗത്തെയും
അതിനോടൊപ്പം ശോകത്തെയും
ഈ ഭൂമുഖത്തു നിന്നു തന്നെയിപ്പോൾ
പ്രതിരോധിച്ചിടാം ......
അതിജീവിച്ചിടാം ......
കൊറോണെയന്ന വിപത്തിനെ
തുടച്ചുനീക്കിടാം....
കഴുകിടേണം കൈകൾ നമ്മൾ
പഠിച്ചിടേണം അകലം നമ്മൾ
പാലിക്കേണം നിയമം നമ്മൾ
പ്രർത്ഥിക്കേണം എന്നും നമ്മൾ
പ്രതിരോധിച്ചിടാം ......
അതിജീവിച്ചിടാം ......
കൊറോണെയന്ന വിപത്തിനെ
തുടച്ചുനീക്കിടാം....
അശ്രദ്ധ പാടില്ലൊരിക്കലും
വീഴ്ച്ച വന്നാൽ മരിച്ചിടും
ശ്രദ്ധയോടെ ജീവിച്ചെന്നാൽ
കൊറോണ ജയിക്കില്ലാരിക്കിലും
പ്രതിരോധിച്ചിടാം ......
അതിജീവിച്ചിടാം ......
കൊറോണെയന്ന വിപത്തിനെ
തുടച്ചുനീക്കിടാം....