എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/പാചകപ്പുര.
വളരെ വൃത്തിയോടെയും ചിട്ടയോടെയും ഭക്ഷണം പാകം ചെയ്താണ് കുട്ടികൾക്ക് നൽകുന്നത്. പാചകത്തിനായി എൽ പി ജി ആണ് ഉപയോഗിക്കുന്നത്. എല്ലാ ക്ലാസ്സുകളിലും ഭക്ഷണം വിളമ്പുന്ന ആവശ്യമായ പാത്രങ്ങൾ സ്കൂളിലുണ്ട്. ചോറും കറിയും രണ്ടുതരം ഉപ്പേരിയും കൂട്ടിയുള്ള സ്വാദിഷ്ടമായ ഭക്ഷണം ദിനവും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു .എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ പാചകപ്പുര. വർഷങ്ങളോളമായി കരിമ്പൻ ചോലയിൽ സൈന താത്തയുടെ കൈപ്പുണ്യം ആണ് പാചക പുരയ്ക്ക് രുചിക്കുന്നത്. PTA യുടെ സഹകരണത്തോടെ മാസത്തിലൊരിക്കൽ കുട്ടികൾക്ക് സദ്യയും നൽകാറുണ്ട്. PTA യുടെ സഹായത്തോടെ 2015 ലാണ് സ്കൂളിന് സ്വന്തമായി അടുക്കള നിർമ്മിച്ചത്.