എ.ജെ.ബി.എസ് പടിഞ്ഞാർക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പ്രകാശം ചൊരിയുന്ന പടിഞ്ഞാർക്കര  ജൂനിയർ ബേസിക് സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു സ്മരണ പുതുക്കലാവട്ടേ

ഈ പ്രദേശത്തിന്റെ

പിന്നോക്കാവസ്ഥ ബോധ്യപ്പെട്ടിരുന്ന ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിലും,ഒറ്റപ്പാലം സബ് ട്രഷറിയിലും ജീവനക്കാരാനായിരുന്ന പടിഞ്ഞാർക്കര  കൃഷ്ണനെഴുത്തച്ഛൻ തന്റെ പത്നി  പത്മാവതിയമ്മയെ മാനേജരാക്കി 1953 ൽ തുടങ്ങിയതാണ്. ഇന്നത്തെ പടിഞ്ഞാർക്കര ജൂനിയർ ബേസിക് സ്കൂൾ .

തുടക്കത്തിൽ പത്മാവതിയമ്മയുടെ സഹ പ്രവർത്തകനായി ഇരുപ്പത്തൊടി ഭാസ്ക്കരൻ മാസ്റ്ററും ഉണ്ടായിരുന്നു.

മിലിറ്ററി  പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇന്ന് എൻ. എസ്. എസിന്റെ കൈവശമുള്ള സ്ഥലത്താണ് ഓല മേഞ്ഞ ഒരു കെട്ടിട ത്തിൽ സ്ഥാപനം ആരംഭിച്ചത്. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി യിരുന്നതിനാൽ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. മാത്രമല്ല സ്കൂളിന് സ്വന്തമായി മീറ്റ്ന

മന ജന്മമായിരുന്ന സ്ഥലം ചെകിടം  പറമ്പിൽ  മുഹമ്മദ്  എന്ന വ്യക്തിയിൽ നിന്നും വാങ്ങി അവിടെ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു.

1954 ൽ അമ്മ പത്മാവതിയമ്മ ബേസിക് ട്രെയിനിങ് പൂർത്തിയാക്കിയതിനെ തുടർന്ന്  സ്കൂൾ പടിഞ്ഞാറക്കര ജൂനിയർ ബേസിക് സ്കൂളായി മാറിയത്. മദ്രാസ് വിദ്യാഭ്യാസത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തോടു കൂടി 1,2,3,4  എന്നീ ക്ലാസ്സുകൾ ഉള്ള സ്ഥാപനമായി മാറി