കൂടല്ലൂർ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണു കൂടല്ലൂർ. നിളാനദിയുടെ തീരത്താണ് കൂടല്ലൂർ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ടൗണിനെ കൂടല്ലൂരുമായി വേർതിരിക്കുന്നത് ഭാരതപ്പുഴയാണ്. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.

 
കൂടല്ലൂർ


പട്ടാമ്പി താലൂക്ക്, പൊന്നാനി താലൂക്ക് (അയൽപക്കത്തുള്ള മലപ്പുറം ജില്ലയിലെ തവനൂർ ഗ്രാമം), തിരൂർ താലൂക്ക് (അയൽപക്കത്തുള്ള കുറ്റിപ്പുറം പട്ടണം) എന്നീ മൂന്ന് താലൂക്കുകളുടെ സംഗമസ്ഥാനമാണ് കൂടല്ലൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃത്താല (സംസ്ഥാന നിയമസഭാ മണ്ഡലം), പൊന്നാനി (ലോകസഭാ മണ്ഡലം) എന്നിവയുടെ ഭാഗമാണ് കൂടല്ലൂർ.

പൊതു സ്ഥാപനങ്ങൾ

  • AJBS KUDALLUR
     
    എ.ജെ.ബി.എസ്.കൂടല്ലൂർ
  • GHSS KUDALLUR
  • POST OFFICE
  • KRISHI BHAVAN

ഭൂമിശാസ്ത്രം

കൂട്ടക്കടവിൽ വച്ച് നിള, തൂത എന്നീ രണ്ട് നദികൾ സംഗമിക്കുന്നത് കൂടല്ലൂരിലാണ്. അതിനാൽ, ഈ നദികളുടെ സംഗമസ്ഥാനത്ത് നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മലയാളത്തിൽ 'കൂടൽ' എന്ന വാക്കിന്റെ അർത്ഥം ചേരുന്നത് എന്നും 'ഊർ' എന്നാൽ സ്ഥലവും ആണ്. അങ്ങനെ നദികളുടെ സംഗമസ്ഥാനം കൂടല്ലൂരായി. നായരുടെ കഥകളിൽ പരാമർശിക്കുന്ന കുടല്ലൂർ കുന്നുകൾ ഗ്രാമത്തിലെ മറ്റൊരു ആകർഷണമാണ്. അണക്കര പഞ്ചായത്തിലെ, തൃത്താല ബ്ലോക്കിൽ പട്ടാമ്പി താലൂക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 'വടക്കുമുറി', 'മുത്തു വിളയും കുന്ന്', 'പാറപ്പുറം' എന്നിവ കൂടല്ലൂരിലെ പ്രധാനപ്പെട്ട ജനവാസ മേഖലകളാണ്.

ശ്രദ്ധേയരായ വ്യക്തികൾ

എം.ടി. വാസുദേവൻ നായർ:നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നാരായണൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലൈ പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിൽ. മരണം 2024, ഡിസംബർ 25 കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയ എം.ടി., 2024 ഡിസംബർ 25-ന് അന്തരിച്ചു.

 
എം.ടി. വാസുദേവൻ നായർ


അച്യുതൻ കൂടല്ലൂർ:കൂടല്ലൂരിലെ പരേതനായ മാത്ത്‌ തെക്കേപ്പാട്ട്‌ എം ടി പരമേശ്വരൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1945ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു. മലമൽക്കാവ്‌ ഗവ. എൽപി സ്‌കൂൾ. തൃത്താല ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തി ന്‌ ശേഷം തൃശൂർ മഹാരാജപോളിടെക്നിക്കിൽ ചേർന്നു. ചെന്നൈയിൽ മദിരാശി ആർട്‌സ്‌ ക്ലബിനുകീഴിലുള്ള ഫൈൻ ആർട്‌സ്‌ കോളേജിൽ ചേർന്നു. ആദ്യ കാലത്ത് ചെറുകഥകളെഴുതിയിരുന്നു. എം. ഗോവിന്ദന്റെ സമീക്ഷയിൽ 'ശരീരമുള്ളവർ ശരീരമില്ലാത്തവർ' എന്ന കഥ പ്രസിദ്ധീകരിച്ചു. ചെന്നൈ ചോളമണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ചെന്നൈയിൽ മരാമത്ത്‌ വകുപ്പിൽനിന്ന്‌ സ്വയം വിരമിക്കുകയായിരുന്നു. അമൂർത്തകലയുടെ ആവിഷ്കാരവും ആഖ്യാനവുമാണ് കൂടല്ലൂരിന്റെ രചനകൾ. രേഖാചിത്രത്തോടായിരുന്നു തുടക്കത്തിൽ ആഭിമുഖ്യം. ചെന്നൈ മാക്‌സ്‌മുള്ളർ ഭവനിൽ 1977 ൽ നടന്ന ചിത്രപ്രദർശനമാണ്‌ അച്യുതൻ കൂടല്ലൂരിനെ ലോക ശ്രദ്ധയിലെത്തിച്ചത്‌. അവിവാഹി തനാണ്‌. 2022 ജൂലൈ 18 ന് ചെന്നൈയിൽ വച്ച് മരണമടഞ്ഞു.

ആരാധനാലയങ്ങൾ

  • കൂടല്ലൂർ ശിവ ക്ഷേത്രം
     
    കൂടല്ലൂർ ശിവ ക്ഷേത്രം
  • മുത്തുവിളയും കുന്ന് ക്ഷേത്രം
  • കൂടല്ലൂർ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS KUDALLUR

AJBS KUDALLUR

GBLPS KUDALLUR



ചിത്രശാല