എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സൈബർ സെക്യൂരിറ്റി
ഓഗസ്റ്റ് 26 മുതൽ 28 വരെ സ്കൂളിൽ വച്ച് നടന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം lkഅംഗങ്ങൾ സ്കൂൾ സോഷ്യൽ സർവീസ് അംഗങ്ങൾക്ക് വേണ്ടി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .10 thഎൽകെ അംഗങ്ങളായ ഫാത്തിമത്ത് തൻഹ, അസീറ്റഅലൂഫ്, നന്ദിക,Shahala ഇവർ class നയിച്ചു
ഏകദിന ശില്പശാല
August 30 ശനിയാഴ്ച ഏകദിന ശില്പശാല സംഘടിപ്പിച്ചു.ആനിമേഷൻ,പോസ്റ്റർ നിർമാണം iഎന്നവിഷയത്തിലായിരുന്നു ശില്പശാല.9.30 മുതൽ 3.30 വരെയായിരുന്നു.ഹെഡ്മാസ്റ്റർ ജയേഷ് വരയിൽ ഉദ്ഘാടനം ചെയ്തു.സരസ്വതി വിജയം എൽപി സ്കൂൾ അധ്യാപകൻ നകുൽ ക്ലാസ് നയിച്ചു.9,10 ക്ലാസുകളിലെ lk അംഗങ്ങൾ പങ്കെടുത്തു
സോഫ്ട്‌വെയർ സ്വതന്ത്രദിനം
Little kites യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള റോബോട്ടിക് ഫെസ്റ്റ് രാവിലെ 10.30 ന് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രത്യേക എൽകെ അസംബ്ളിയും പ്രതിജ്ഞയും ഉണ്ടായിരുന്നു.സ്വതന്ത്ര ഹാർഡ്‌വെയർ ആയ aurdino uno ഉപയോഗിച്ച് റോബോ ഹെൻ ,ട്രാഫിക് signal,Automatic door തുടങ്ങിയവ എൽകെ അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.8A ക്ലാസ്സിലെ അനയ് മഹേഷ് നിർമിച്ച ഓട്ടോമാറ്റിക് വാട്ടർ ടാപ്,10 B യിലെ Vyshnav നിർമിച്ച ബസ് ൻ്റെ miniarture മോഡൽ ഇവ വിസ്മയിപ്പിക്കുന്ന കാഴ്ചകളായി.കുട്ടികൾ നിർമ്മിച്ച സ്വതന്ത്ര സോഫ്ട്‌വെയർ നെക്കുറിച്ചുള്ള വീഡിയോ പ്രദർശനം,10 ബി യിലേ Fath Thanha യുടെ റോബോട്ടുകളുടെ പ്രവർത്തന തത്വംഅവതരണം ഇവ റോബോട്ടിക് ഫെസ്റ്റ് മികച്ചതാക്കി .8,9,10 ക്ലാസുകളിലെ കുട്ടികൾ അധ്യാപകർ ,രക്ഷിതാക്കൾ ഇവർ പ്രദർശനം കാണാൻ എത്തിയിരുന്നു.kite mentors Princy teacher,Lavanya teacher,8,9,ക്ലാസുകളിലെ എൽകെ അംഗങ്ങൾ ഇവർ നേതൃത്വം നൽകി.ഒരേപോലെ അറിവും കൗതുകവും പ്രദാനം ചെയ്യുന്നതായിരുന്നു റോബോട്ടിക് ഫെസ്റ്റ്.വൈകുന്നേരം 4 മണിയോടെ റോബോട്ടിക് ഫെസ്റ്റ് അവസാനിച്ചു.