എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യന്നൂർAKASGVHSS വിദ്യാരംഗം കമ്മിറ്റി കോവിഡ് കാല പരിമിതികൾക്കിടയിലും മേൽ കമ്മിറ്റികൾ നിർദ്ദേശിച്ച പ്രവർത്തനങ്ങളും, സ്കൂളിന്റെ തനത് പ്രവർത്തനങ്ങളും ഭംഗിയായി നിർവഹിച്ചു വരികയാണ്. ദിനാചരണങ്ങൾ, മേൽ കമ്മിറ്റി നിർദ്ദേശിച്ച മത്സരപരിപാടികൾ എന്നിവ ചിട്ടയായി നടത്തി. മത്സര പരിപാടികൾക്കായി  വ്യത്യസ്ത ഇനങ്ങൾക്ക് വ്യത്യസ്ത വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

   സ്കൂളിലെ തനത് പരിപാടിയായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അവരുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും 'വായനാ വസന്തം' പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതിൽ സ്കൂൾ ലൈബ്രറി ആയ 'പത്തായ'ത്തിലെ പുസ്തകങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും പരിചയപ്പെടുത്തുന്ന 'പത്തായ പാരായണം', വായനാക്കുറിപ്പ് എഴുതൽ, ക്വിസ്മത്സരം, കഥയും കാര്യവും... തുടങ്ങിയവ ഉൾപ്പെടുത്തി. പോയ കാലത്ത് മുത്തശ്ശിമാർ നല്ല കഥകൾ പറഞ്ഞ് നന്മയുള്ള  സമൂഹത്തെ  വാർത്തെടുക്കുന്നതിന് സഹായിച്ചിരുന്നു. കുട്ടികൾ ആ ദൗത്യം ഏറ്റെടുത്തു. ഒരു വിഭാഗം കുട്ടികൾ കഥകൾ പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ശ്രദ്ധയോടെ കഥകൾ കേട്ട് സന്ദേശം മനസ്സിലാക്കിഅൽസരടിസ്ഥാനത്തിൽ എഴുതി. ഇതായിരുന്നു കഥയും കാര്യവും പരിപാടി. ഇതോടൊപ്പം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘു നാടകവും മറ്റും അവതരിപ്പിച്ചു. ഈ രീതിയിൽ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന്

വായനയിൽ ഉള്ള താല്പര്യം വർദ്ധിപ്പിക്കൽ,  സർഗ്ഗ ഭാവനകൾ ഉണർത്തൽ തുടങ്ങിയ പ്രവർത്തനങ്ങളോടെ ഒരു വർഷക്കാല പ്രവർത്തനങ്ങൾ തുടരുകയാണ്

സ്കൂൾ വിദ്യാരംഗം കൺവീനർ അദ്ധ്യാപികയായ ശ്രീമതി സുനില കെ യുടെ നേതൃത്വത്തിലാണ് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.