സഹായം Reading Problems? Click here


എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസുകൾ ക്കിടയിലെ മനുഷ്യജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾക്കിടയിലെ മനുഷ്യജീവിതം

ലോകമാകെ ഇപ്പോൾ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിലാണല്ലോ. ലോകമഹായുദ്ധങ്ങളേക്കാൾ ഭീതിതമായ ഒരു അവസ്ഥയിലാണ് മനുഷ്യവംശം ആകെ എത്തി പെട്ടിട്ടുള്ളത്. അജ്ഞാതമായ ഒരു വൈറസിനെ പേടിച്ച് ലോകമെമ്പാടുമുള്ള മുന്നൂറോളം കോടി ജനങ്ങൾ മൂന്നാല് മാസങ്ങളായി സ്വയം ലോക്ക് ഡൗൺ വരിച്ച്‌ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ഇതുവരെ ലോകത്താകെ ഒന്നര ലക്ഷം ആളുകൾ മരിച്ചു കഴിഞ്ഞു. അമേരിക്ക, ബ്രിട്ടൻ എന്നീ സമ്പന്ന രാഷ്ട്രങ്ങളിൽ ദിവസവും ആയിരത്തിലധികം പേർ മരിക്കുന്നതായാണ് റിപ്പോർട്ട്. ലോകം ഇപ്പോൾ കോവിഡിന് മുൻപ്, കോവിഡിനുശേഷം എന്നിങ്ങനെ രണ്ടായി തിരിഞ്ഞിരിക്കുന്നു.

 എന്താണ് കൊറോണ വൈറസ്? എന്താണ് കോവിഡ് 19? കൊറോണ എന്നത് ഒരു വൈറസ് കുടുംബത്തിന്റെ പേരാണ്. ഇതുവരെ ഈ കുടുംബത്തിൽ നാല്പതോളം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ഈ വിഭാഗത്തിൽ പെട്ട രണ്ട് വൈറസുകൾ മനുഷ്യന് ജീവഹാനി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാർസ്, മെർസ് എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഈ ഗണത്തിൽ പെട്ട മൂന്നാമത്തെ വൈറസ് ആണിത്. ഇതിന്റെ പേര് സാർസ് -COV 2 എന്നാണ്. കോവിഡ് 19 എന്നത് ഈ വൈറസ് വരുത്തുന്ന രോഗമാണ്. ഇനിയുള്ള കാലത്ത് രണ്ടുതരത്തിലാണ് നാം ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. വൈറസുകൾ ഉണ്ടാക്കുന്ന രോഗങ്ങൾക്കെതിരെ മരുന്നുകൾ കണ്ടെത്തുക എന്നത് തന്നെയാണ് ഒന്നാമത്തേത്. ലാബുകളിൽ ഇതിനായുള്ള ശ്രമം ഗവേഷകർ തുടങ്ങിക്കഴിഞ്ഞു. വയറസ്സുകൾ ഇല്ലാത്ത ഒരു ലോകത്ത് മനുഷ്യ ജീവിതം സാധ്യമല്ല. അവക്കിടയിൽ സുരക്ഷിതമായി നാം ജീവിക്കണം. പരിസ്ഥിതിയെ ഇതുമായി ബന്ധിപ്പിക്കുക എന്നാണ് ഇതിനുള്ള രണ്ടാമത്തെ മാർഗം.

 രോഗം, ആരോഗ്യം എന്നിവ രണ്ട് അവസ്ഥകളാണ്. രോഗഹേതു, ഏജന്റ്, പരിസ്ഥിതി ഇവ തമ്മിൽ ശരിയായ ബന്ധം നിലനിന്നാലേ ശരിക്കുമുള്ള ആരോഗ്യം സാധ്യമാവുകയുള്ളൂ. അത് ഇല്ലാതാകുമ്പോഴാണ് രോഗം വരിക വൈറസ് ബാധ കൊണ്ടുള്ള രോഗാവസ്ഥ ഒരു സാമൂഹ്യ വിഷയമാണ്. ഇതിന് ഒരാൾക്ക്, ഒറ്റയ്ക്ക് പരിഹാരങ്ങൾ ഇല്ല. സാമൂഹ്യമായി മാത്രമേ അത് സാധിക്കുകയുള്ളൂ.

 രോഗഹേതു എന്നത് വൈറസാണ്, ഏജന്റ് മനുഷ്യനും. ജീവന്റെ താഴെയുള്ള അടരുകളിൽ കിടക്കുന്ന സൂക്ഷ്മജീവികൾ പ്രകൃതിയുടെ സൃഷ്ടികളാണ്. മനുഷ്യന് ദോഷമുള്ള അവയിൽ ചിലത് നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ് ആരോഗ്യമുള്ള ഒരാൾ രോഗി ആവുന്നത്.

 ഈ അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നാണ് ആദ്യത്തേത്. പരിസരശുചിത്വം ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.

 വേനൽമഴ പെയ്താൽ, തൊടിയിലും മറ്റും വെള്ളം കെട്ടി നിൽക്കാൻ ഉള്ള സാധ്യതയുണ്ട്. അവ ഡെങ്കിപ്പനിക്ക് കാരണമായ ചെറു കൊതുകുകളെ ഉണ്ടാക്കാം. ഈ സമയത്ത് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. കോവിഡിന് പിന്നാലെ ഡെങ്കിപ്പനികൂടി വന്നാൽ കേരളത്തിന് അത് താങ്ങാനാവില്ല.

 ഈ രീതിയിൽ ആരോഗ്യത്തിന് വേണ്ടിയുള്ള സാമൂഹ്യമായ ചുറ്റുപാട് സൃഷ്ടിക്കുക എന്നത് അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമാണെന്ന് കൊറോണ വൈറസ് സുകൾ നമ്മെ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...

              
               
                     
 

ജെ. ഉത്തര
6b എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം