സഹായം Reading Problems? Click here


എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാ വിപത്ത്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ് സുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം( സാർസ് ) മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററീ സിൻഡ്രോം(മെർസ് ), കോവിഡ് 19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് മനുഷ്യൻ ഉൾപ്പെടെ സസ്തനികളുടെ ശ്വാസനാളി യെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെ യും ബാധിക്കും. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പൂച്ച, പട്ടി, ടർക്കി കുതിര പന്നി കന്നുകാലികൾ ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നുണ്ട്. സ്യുനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത് അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണെന്ന് അർത്ഥം. രോഗം ഗുരുതരമായാൽ ന്യൂമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണംവരെ സംഭവിക്കാം ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ് സാധാരണ ജലദോഷ പനി യെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും പ്രതിരോധവ്യവസ്ഥ ദുർബലമായ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ വിറിഡി കുടുംബത്തിലെ ഓർത്തോ കൊറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസ്സുകൾ. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്റവങ്ങളുടെ തുള്ളികളിൽ വൈറസുകൾ ഉണ്ടായിരിക്കും വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ള അവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോളോ അയാൾക്ക് ഹസ്തദാനം നൽകുകയും ചെയ്യുമ്പോഴോ രോഗം മറ്റുള്ളവരിലേക്ക് പകരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലോ രോഗം പകരും. കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. മുൻപ് ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ഈ രീതിയിൽ ലോകത്ത് മുഴുവൻ ഒരേ സമയം ഏതാണ്ട് ഒരു പോലെ പടർന്നുപിടിച്ച മഹാമാരി നേരത്തെ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോസ്കോപ് കൊണ്ടോ കാണാൻ കഴിയാത്ത ജീവനുള്ളതിന്റെയും ഇല്ലാത്തതിന്റെ യും അതിർവരമ്പിൽകൂടെ കടന്നു പോകുന്ന ഒരു സൂക്ഷ്മ ജീവി ഇന്ന് സമസ്തലോകത്തെയും നിശ്ചലമാക്കിയിരിക്കുന്നു. ഏത് കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും ശാസ്ത്രം ഉത്തരം നേടിത്തരും എന്നു ണ്ടെങ്കിലും ഈ സമസ്യയുടെ മുൻപിൽ ശാസ്ത്രലോകവും ആദ്യമൊന്നു പകച്ചു പോയില്ലേ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. രോഗലക്ഷണങ്ങൾ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം തൊണ്ടവേദന എന്നിവയുമുണ്ടാകും. ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികൾ പ്രസിദ്ധീകരിച്ചു. മറ്റ് കൊറോണ വൈറസ് കൾക്കായി പ്രസിദ്ധീകരിച്ച ശുപാർശകൾക്ക് സമാനമാണ് ഈ ശുപാർശകൾ.

  • വീട്ടിൽ തന്നെ താമസിക്കുക
  • യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക
  • പൊതുപരിപാടികൾ മാറ്റിവയ്ക്കുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
  • കഴുകാത്ത കൈകളാൽ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്
  • നല്ല ശ്വസന ശുചിത്വം പാലിക്കുക

കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച രോഗികൾ സുഖം പ്രാപിച്ചു വരുന്നു എന്ന വാർത്ത കേട്ടതോടെ ഇനി ഈ മാരക വൈറസ് നമ്മെ ബാധിക്കില്ല എന്ന് ആശ്വസിചവരാണ് നമ്മളിൽ പലരും. എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നായി പല കേസുകളും ഇപ്പോൾ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം മുഴുവനുമുള്ള കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് നൂറിൽപ്പരം രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ഓരോ വ്യക്തിയും ചില മുൻകരുതലുകൾ സ്വീകരിച്ചേ മതിയാകൂ. ഇന്ന് വരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് - 19ന് കാരണമാകുന്ന വൈറസ് പ്രധാനമായും പകരുന്നത് വായുവിലൂടെ അല്ലാതെ ശ്വസന തുള്ളികളും ആയുള്ള സമ്പർക്കത്തിലൂടെ ആണ്. ചുമ ഉള്ള ഒരാൾ പുറന്തള്ളുന്ന ശ്വസന തുള്ളികളി ലൂടെയാണ് രോഗം പടരുന്ന പ്രധാന മാർഗ്ഗം. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാളിൽനിന്ന് കോവിഡ് -19 പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കോവിഡ് -19 ഉള്ള പലർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുകയുള്ളൂ. രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇത് പ്രത്യേകിച്ച് സത്യമാണ്. അതിനാൽ ചെറിയ ചുമ യുള്ള അസുഖം അനുഭവപ്പെടാത്ത ഒരാളിൽനിന്ന് കോവിഡ് -19 പിടിക്കാൻ കഴിയും. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത് വ്യക്തിശുചിത്വം ആണ്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നാണ് ആരോഗ്യവിദഗ്ധർ പോലും പറയുന്നത്. ഹാൻഡ് സാനിറ്റിസറുകൾ ഉപയോഗിക്കാവുന്നതാണ്. ആരോഗ്യപ്രവർത്തകരും കൊറോണ വൈറസ് രോഗം ഉള്ളവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ഉപയോഗിക്കേണ്ടതുള്ളൂ. കൊറോണ വൈറസ് ഒരു പരിധിവരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. രണ്ടായിരത്തി രണ്ടിൽ പടർന്നുപിടിച്ച സാർസ്, 2012 പടർന്നുപിടിച്ച middle east റെസ്പിറേറ്ററി സിൻഡ്രോം എന്നിവയോട് സാദൃശ്യമുള്ളതാണ് കോവിഡ് -19 എന്ന പേര് നൽകപ്പെട്ട പുതിയ കൊറോണ വൈറസ്. e3 വൈറസുകളും കൊറോണ വൈറസ് കുടുംബത്തിൽ നിന്ന് തന്നെ ഉള്ളവയാണ്. ഗോളാകൃതിയിലുള്ള കൂർത്ത അഗ്രങ്ങൾ ഉള്ള ഇവയുടെ ആകൃതി മൂലമാണ് ഈ വൈറസിന് കൊറോണ വൈറസ് എന്ന് പേര് നൽകിയത്. കൊറോണ എന്ന ലാറ്റിൻ വാക്കിന് ക്രൗൺ (മുൾക്കിരീടം )എന്നാണ് അർത്ഥം.

ശ്വേത. എസ്
9c എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം