എ.കെ.എം.എച്ച്.എസ്. കുടവൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026 ജൂൺ


എ കെ എം എച്ച് എസ് സ്കൂട്ടർ സ്കൂളിലെ 2026 27 അധ്യയന വർഷത്തിൽ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ വർണ്ണാഭമായി അലങ്കരിച്ചു.എച്ച് എം ശ്രീ ഫൈസി എസ് സ്വാഗതം അറിയിച്ചു.യോഗത്തിലെ അധ്യക്ഷൻ പിടിഎ പ്രസിഡൻറ് ശ്രീ എം എം താഹ .ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ കുടവൂർ നിസാം ,സ്കൂൾ മാനേജർ സിദ്ദീഖ് ഖാസിം,അധ്യാപകരായ അജിത് വി ആർ,അൻസർ ബി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി നൗഷാദ് എ നന്ദി രേഖപ്പെടുത്തി.ശേഷം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രവേശനോത്സവ ഗാനം കുട്ടികളെ കേൾപ്പിച്ചു.തുടർന്ന് സൈബർ സുരക്ഷാപ്രതിജ്ഞ ചൊല്ലിപ്പിച്ചു.
പരിസ്ഥിതി ദിനം- 2026 ജൂൺ 5

എ.കെ.എം.എച്ച്.എസ് kudavoor സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ബഹു എച്ച് എം ഫൈസി ആശംസകൾ അറിയിക്കുന്നു]] സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.എം. ഫൈസി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.എം. താഹയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എം. ഖുത്തുബ് വ്യക്ഷതൈകൾ നട്ട് കൊണ്ട് പരിസ്ഥിതി ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ കുടവൂർ നിസാം മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ അധ്യാപകനായ അജിത് ഉൾപ്പെടെയുള്ളവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് നന്ദി പറഞ്ഞ് കൊണ്ട് യോഗം അവസാനിച്ചു .
ജൂൺ 19 വായനാദിനം
കുടവൂർ എ.കെ.എം.എച്ച്.എസ്സ് ൽ വായനവാരാചരണവും വിദ്യാരംഗം ക്ലബ്ബിൻ്റെ ഉദ്ഘാടനവും 19/6/26 വെള്ളിയാഴ്ച നടന്നു


സാഹിത്യകാരനും റിട്ടയേഡ് അധ്യാപകനുമായ ശ്രീ.ഉല്ലാസ് പള്ളിക്കലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും നമ്മൾ ഓരോരുത്തരും കാത്തു സൂക്ഷിക്കേണ്ട ജീവിത മൂല്യങ്ങളേയും മനോഭാവങ്ങളേയും കുറിച്ച വളരെ വിശദമാക്കി അദ്ദേഹം കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൂൾ എച്ച്.എം ശ്രീ ഫൈസി എസ് മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നു,
സയൻസ് അധ്യാപകനായ ശ്രീ.അജിത്ത് വി ആർ മീറ്റിങ്ങിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. നൗഷാദ് എ, പി.റ്റി.എ വൈസ് പ്രസിഡൻ്റ് ശ്രീ.കുടവൂർ നിസാം എന്നിവർ ആശംസകളും അറിയിച്ചു.SRG, വിദ്യാരംഗം കൺവീനറായ ശ്രീമതി ബിന്ദു എ എസ് മീറ്റിങ്ങിൽ നന്ദിയും അറിയിച്ചു