എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം ജൂൺ - 2
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വാളക്കുളം എ. എൽ. പി. സ്കൂളിൽ നടന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ജുംന സുൽഫിയുടെ ആധ്യക്ഷതയിൽ വാർഡ് മെമ്പർ CT അഷറഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ, പിടിഎ അം ഗങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 5-ാം ക്ലാസ്സിലെ BUL BUL, JRC തുടങ്ങിയ അംഗങ്ങൾ നവാഗതരെ ബലൂൺ നൽകി സ്വീകരിച്ചു. LSS വിജയ്കൾക്കും, "വർണോത്സവം" ചിത്രരചനയിൽ പങ്കെടുത്ത പ്രീ പ്രൈമറി കുട്ടികൾക്കും പ്ലസ് ടുവിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം കൈവരിച്ച കൃഷ്ണ രമേശ് എന്ന പൂർച്ചവിദ്യാർത്ഥിയെയും ആദരിച്ചു. സെയ്ഫുന്നിസ ടീച്ചർ, വഹീദ ജാസ്മിൻ ടീച്ചർ, ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു.
June 5 ലോക പരിസ്ഥിതിദിനം
വാളക്കുളം എ.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടുകൂടി പരിസ്ഥിതി ദിനാഘോഷം നടന്നു. ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ പരിസ്ഥിതിദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും ചർച്ചകൾ നടത്തി. സഹപാഠികൾക്ക് ഒരു മരം, പ്രകൃതിനടത്തം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ക്വിസ് മത്സരം, ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. 4 മണിക്ക് (റിട്ട)കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി റോസ്‌ലി മാത്യു ഹരിത ക്ലബ് ഉദ്ഘാടനം ചെയ്തു.