എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
കൂട്ടുകാരേ.... ലോക്ക്ഡൗൺ ആയതുകൊണ്ട് നാമെല്ലാം വീട്ടിൽത്തന്നെ ഇരിക്കുകയാണല്ലോ.വീട്ടിലുള്ള മറ്റുള്ളവരോടൊപ്പം ചേർന്ന് നമുക്കും ചിലകാര്യങ്ങൾ ചെയ്താലോ..കൊറോണ കാലം കഴിഞ്ഞ് നാമെല്ലാം സ്വതന്ത്രരാവും .എന്നാൽ പിന്നീട് വരുന്നത് മഴക്കാലമാണല്ലോ.മഴക്കാലത്തിനുമുമ്പ് നാം ചെയ്യാറുള്ള മുന്നൊരുക്കങ്ങൾ നമുക്കിപ്പഴേ തുടങ്ങിയാലോ.. എന്തൊക്കെ ചെയ്യാം? -വീടും പരിസരവും വൃത്തിയാക്കാം -പഴയപാത്രങ്ങൾ,കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവപെറുക്കി ചാക്കിലാക്കി വയ്ക്കാം. -കൊതുകു വളരാതിരിക്കാൻ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. -മഴവെള്ള സംഭരണികൾ,മഴക്കുഴികൾ എന്നിവ നിർമ്മിക്കാം -നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ പറമ്പിൽത്തന്നെ കൃഷിചെയ്തു തുടങ്ങാം. ഇതൊക്കെ ചെയ്യുമ്പോഴും നിങ്ങൾ ഒരു കാര്യം മറക്കരുത് കേട്ടോ...കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എപ്പോഴും വൃത്തിയായി നടക്കുക.ശുചിത്വം എല്ലാകാര്യത്തിലും പാലിക്കുക.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം