എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
അസുഖം

ഒരു നാട്ടിൽ ഒരു ചീത്തകുട്ടി ഉണ്ടായിരുന്നു. അവൻ ആരു പറഞ്ഞാലും ഒന്നും കേൾക്കില്ല. എല്ലാവർക്കും അവനോട് ദേഷ്യമായിരുന്നു. അച്ഛനും അമ്മയും ഒന്നും പറഞ്ഞാൽ കേൾക്കില്ല. ടീച്ചർമാർ എന്നും അവനെ സ്കൂളിൽ നിന്നും വഴക്ക് പറയും. എന്നാലും അവന് ആരെയും പേടി ഉണ്ടായിരുന്നില്ല. ഒരു ദിവസം അവൻ മണ്ണിൽ കളിക്കുകയായിരുന്നു. കൈയിലും കാലിലും മുഖത്തും എല്ലായിടത്തും മണ്ണായി. <
അമ്മ അവനോട് നന്നായി കൈയും കാലും മുഖവും സോപ്പ് കൊണ്ടു കഴുകി ചോറ് കഴിക്കാൻ വരാൻ പറഞ്ഞു. എന്നാൽ അവനത് കേൾക്കാതെ വെറുതെ വെള്ളം കൊണ്ടു ചളിയൊക്കെ കളഞ്ഞു ചോറ് തിന്നു. രാത്രിയായപ്പോൾ അവനു വയറുവേദന തുടങ്ങി. നല്ല വേദന ആയപ്പോൾ അവൻ ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ട് അച്ഛനും അമ്മയും ഓടി വന്നു. അവൻ കാര്യം പറഞ്ഞു. അവർ വേഗം ഡോക്ടറുടെ അടുത്ത് പോയി. <
ഡോക്ടർ മരുന്ന് കൊടുത്തപ്പോൾ അവന്റെ അസുഖം മാറി. എന്നിട്ട് ഡോക്ടർ പറഞ്ഞു "മണ്ണിൽ കുറേ അണുക്കൾ ഉണ്ട്. മണ്ണിൽ കളിച്ചാൽ കൈയൊക്കെ നല്ലവണ്ണം സോപ്പോക്കെ ഇട്ട് വൃത്തിയായി കഴുകണം. എന്നാലേ അണുക്കൾ പോകൂ. കുട്ടികൾക്ക് പെട്ടെന്ന് അസുഖം വരും. അതുകൊണ്ട് അച്ഛനും അമ്മയും ഒക്കെ പറയുന്നത് കേൾക്കണം. നല്ലകുട്ടി ആയി ഇരിക്കണം. "ഇത് കേട്ടപ്പോൾ അവന് നല്ല സന്തോഷമായി. പിന്നീട് അവൻ എല്ലാവരും പറയുന്നത് അനുസരിക്കുന്ന നല്ല കുട്ടിയായി മാറി.

അംജദ്
2 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ